/sathyam/media/post_attachments/0VYTuLpWqQoEiINAuegZ.jpg)
ജിദ്ദ:അടുത്ത ബന്ധു കൂടെയില്ലാതെ തന്നെ സ്ത്രീകൾക്ക് ഹജ്ജ് യാത്രയും ഹജ്ജ് കർമവും അനുഷ്ഠിക്കാൻ ഇയ്യിടെയായി ഏർപ്പെടുത്തിയ സൗകര്യങ്ങളിൽ കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സ് മുഹമ്മദ് ഫൈസി സംതൃപ്തി രേഖപ്പെടുത്തി. ഏതാനും വർഷങ്ങൾക്ക് മുമ്പ് മാത്രമാണ് സ്ത്രീകൾക്ക് ഈ അവകാശം ഹജ്ജിന്റെ ആതിഥേയ രാജ്യമായ സൗദി അറേബ്യ അനുവദിച്ചത്. തുടർന്ന്, ഇന്ത്യൻ ഹജ്ജ് കമ്മിറ്റി വളരെ ആവേശപൂർവമാണ് ഇക്കാര്യത്തിൽ നിലകൊള്ളുന്നത്. ഇതുൾപ്പെടെ സ്ത്രീകളുടെ കാര്യങ്ങളിൽ സൗദി സർക്കാരും ഇന്ത്യൻ സർക്കാരും പലവിധ സൗകര്യങ്ങളാണ് ഏർപ്പെടുത്തികൊണ്ടിരിക്കുന്നത്.
സ്ത്രീകൾക്ക് ഹജ്ജിന് അവസരമൊരുക്കിയതിലൂടെ സഫ മർവയുടെയും സംസം ജലത്തിന്റെയും ഹാജറ ബീവിയുടെയും ചരിത്രം കൂടുതൽ അനുസ്മരിക്കപ്പെടുന്നതായി ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കവേ സി മുഹമ്മദ് ഫൈസി പറഞ്ഞു. "ഇത് വഴി ഹജ്ജിൽ സ്ത്രീകൾക്കുള്ള പ്രാധാന്യം കൂടുതൽ പ്രസക്തമാകുന്നു. വനിതാ തീർത്ഥാടകർക്കായി കരിപ്പൂർ ഹജ്ജ് ഹൗസിൽ നിർമ്മിച്ച ലേഡീസ് ബ്ലോക്ക് ശ്രദ്ധേയമാണ്". സ്ത്രീ ഹാജിമാർക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭിക്കാൻ ലേഡീസ് ബ്ലോക്ക് കാരണമാകുമെന്നും അദ്ദേഹം തുടർന്നു.
സൗദി ഗവർമെന്റ് ഹജ്ജ് തീർത്ഥാടകർക്ക് ഒരുക്കിയ സൗകര്യങ്ങൾ പ്രശംസിനീയമാണ്. ഇന്ത്യ ഗവർമെന്റും കേരള സർക്കാരും ഹാജ്ജിമാരുടെ സുരക്ഷക്കും സേവനത്തിനുമായി ആവുന്നതെല്ലാം ചെയ്തിട്ടുണ്ട്. സൗദി ഗവർമെന്റ് തീർത്ഥാടകരുടെ സൗകര്യത്തിനായി നടപ്പിലാക്കുന്ന പുതിയ വിസാ നടപടികളെ കുറിച്ച് കേന്ദ്ര ഹജ്ജ് കമ്മിറ്റിയുമായി ചർച്ച ചെയ്യേണ്ടതുണ്ട്. ഇന്ത്യൻ തീർത്ഥാടകർക്ക് വേണ്ടി 470 കെട്ടിടങ്ങളിലായി 3500 മുറികളും 600 ബസുകളും ഒരുക്കിയിരുന്നു. ഹാജ്ജിമാർക്കായി സൗദി ഭരണകൂടം സൗജന്യ ചികിൽത്സയാണ് നകുന്നതെന്നും സംസ്ഥാന ഹജ്ജ് കമ്മിറ്റി അധ്യക്ഷൻ പറഞ്ഞു.
ഏതൊരു മത വിഭാഗത്തിന്റെയും തീർത്ഥാടനം മനുഷ്യ മനസിനെ വിശാലമാക്കുന്നവെന്ന് സി മുഹമ്മദ് ഫൈസി പറഞ്ഞു. ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം മീറ്റ് ദ പ്രസ്സ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് നമ്മുടെ സാംസ്കാരിക കേരളത്തിലടക്കം മനുഷ്യ മനസ്സുകൾ സ്വന്തത്തിലേക്ക് ചുരുങ്ങുകയും വികലമായ ചിന്തകൾ ഉടലെടുക്കുകയും ചെയ്യുന്നു. എന്നാൽ പുണ്ണ്യ സ്ഥലങ്ങൾ സന്ദർശിക്കുമ്പോൾ മനുഷ്യന്റെ മനസ്സുകൾ വിശാലമായി മാനവ സൗഹൃദ്ദങ്ങൾക്ക് വഴി ഒരുക്കും. അതിൽ ഏറ്റവും പ്രധാനപ്പെട്ട തീർത്ഥാടനമാണ് ഹജ്ജ് എന്നും അദ്ദേഹം പറഞ്ഞു.
പ്രശ്നങ്ങൾ കേൾക്കുക പരിഹാരം നിർദ്ദേശിക്കുക അതിനായ് പ്രവർത്തിക്കുക എന്ന മലയാളികൾക്ക് മാത്രമുള്ള പ്രകൃതം ലോകത്ത് എവിടെയും നമ്മുക്ക് കാണാൻ സാധിക്കും. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മലയാളി സന്നദ്ധ സംഘടനകളുടെ ഹജ്ജ് വളന്റീയർ സേവനം. ഇത് ലോകത്തിന് തന്നെ മാതൃകയാണ്. കേന്ദ്ര ഗവർമെന്റ് തന്നെ തീർത്ഥാടകരുടെ സൗകര്യങ്ങൾ വിലയിരുത്തി സന്നദ്ധ സംഘടനകളുടെ ചിട്ടയായ പ്രവർത്തനങ്ങൾ ഹജ്ജ് പൂർണ്ണ വിജയത്തിൽ എത്തിക്കാൻ സഹായിച്ചു എന്ന് അഭിപ്രായപ്പെട്ടിട്ടുണ്ട്. അതിന്റെ ഗുണഫലങ്ങൾ കേരള ഹജ്ജ് കമ്മിറ്റിക്കും ലഭിച്ചിട്ടുണ്ട്. കേരള ഹജ്ജ് കമ്മിറ്റിക്ക് വേണ്ടി എല്ലാ സന്നദ്ധ സംഘടകളെയും വളണ്ന്റിയർമാരെയും അനുമോദിക്കുന്നു. കൂടുതൽ അനുമോദനങ്ങൾക്കും പ്രശംസകൾക്കും അവർ അർഹരാണെന്നും സി മുഹമ്മദ് ഫൈസി കൂട്ടിച്ചേർത്തു
ഇന്ത്യയിലെ മഹാരാഷ്ട്ര, ഉത്തർ പ്രദേശ്, കേരള, കശ്മീർ എന്നീ സംസ്ഥാനങ്ങളിൽ നിന്നാണ് ഏറ്റവും കൂടുതൽ പേർ ഹജ്ജിന് എത്തുന്നത്. കേരളത്തിലെ മതപരമായ സാഹചര്യങ്ങളും ഗൾഫ് സ്വാധീനവുമാണ് ഹാജ്ജിമാരുടെ എണ്ണത്തിലുള്ള വർദ്ധനവിന് കാരണം എന്നാണ് മനസ്സിലാക്കുന്നത്. മൂന്ന് എംബാർകേഷൻ പോയിന്റുള്ള ഇന്ത്യയിലെ ഏക സംസ്ഥാനം കേരളം മാത്രമേയുള്ളു. ഇതിനു വേണ്ടി പ്രവർത്തിച്ച മുഴുവൻ ജന പ്രതിനിധികളെയും സംഘടനകളെയും അഭിനന്ദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രസിഡന്റ് ജാഫറലി പാലക്കോടും ജനറൽ സെക്രട്ടറി സുൽഫീക്കർ ഒതായിയും നിയന്ത്രിച്ചു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us