New Update
/sathyam/media/post_attachments/MpEQj20tcJVmZCGaAhG3.jpg)
ജിദ്ദ: സൗദി വടക്കൻ പ്രവിശ്യയിൽ പെടുന്ന ഖുറയ്യാത്ത് ഏരിയയിൽ സഹോദരങ്ങളായ രണ്ട് കൗമാരക്കാർ മരണപ്പെട്ടു. പൊതുവഴിയിലെ വെള്ളം നിറഞ്ഞു നിന്നിരുന്ന ഗർത്തത്തിൽ വീണ് മുങ്ങി മരിക്കുകയായിരുന്നു. പതിനൊന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള സഹോദരങ്ങളായിരുന്നു ഇരുവരും.
Advertisment
വടക്കൻ പ്രവിശ്യയിലെ അൽജൗഫ് പ്രദേശത്തുള്ള ഖുറയ്യാത്ത് എന്ന സ്ഥലത്ത് വെള്ളിയാഴ്ചയായിരുന്നു സംഭവം. ഖുറയ്യാത്തിലെ കളിച്ചു കൊണ്ടിരിക്കുകയായിരുന്നു കുട്ടികൾ. പ്രദേശത്ത് തൊട്ട് മുമ്പ് നടന്ന പൊതുമരാമത്ത് പണിയിയിലൂടെ രൂപപ്പെട്ടതായിരുന്നു ഗർത്തം. ഇതിലാണ് ഇരുവരും പതിച്ച് മുങ്ങി മരിച്ചതെന്ന് അധികൃതർ വിവരിച്ചു.
ഇരുവരുടെയും മൃതദേഹങ്ങൾ ഗർത്തത്തിൽ നിന്ന് കണ്ടെടുത്തു. സൗദി പൗരന്മാരായ കുട്ടികളാണെന്നാണ് അനുമാനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us