New Update
Advertisment
റിയാദ് : 2021 ന്റെ രണ്ടാം പാദം അവസാനിക്കുമ്പോൾ സ്വകാര്യ, സർക്കാർ മേഖലകളിൽ നിന്ന് 571333 പ്രവാസികൾ തൊഴിൽ ഉപേക്ഷിച്ചു മടങ്ങിയതായി ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സും ജനറൽ ഓർഗനൈസേഷൻ ഫോർ സോഷ്യൽ ഇൻഷുറൻസും (GOSI) അറിയിച്ചു.
കഴിഞ്ഞ വർഷം ആദ്യ പാദതെക്കാൾ 8.52 ശതമാനം കുറവാണെന്നും ഗോസി വ്യക്തമാക്കി. പ്രാദേശിക തൊഴിൽ വിപണിയിലെ പ്രവാസികളുടെ എണ്ണം 2020 ജൂൺ അവസാനം 6,706,459 ആയിരുന്നത് ഈ വർഷം ജൂൺ അവസാനത്തോടെ 6,135,126 ആയി കുറഞ്ഞു.
ഈ കാലയളവിൽ പൊതു, സ്വകാര്യ മേഖലകളിൽ ജോലി ചെയ്യുന്ന സ്വദേശികളും വിദേശികളും ആളുകളിൽ GOSI യുടെ സേവനം ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ 5.46 ശതമാനം കുറവുണ്ടായതായും കണക്കുകൾ സൂചിപ്പിക്കുന്നു.
2020 രണ്ടാം പാദത്തിന്റെ അവസാനത്തിൽ 8,674,105 ആയിരുന്ന GOSI ഉപഭോക്താക്കളുടെ എണ്ണം ഈ വർഷം രണ്ടാം പാദത്തിന്റെ അവസാനത്തിൽ 8,199,723 ആയി കുറഞ്ഞു.