സൗദിയിൽ നടുറോട്ടിൽ സിംഹം; ഞെട്ടിത്തരിച്ച് നാട്ടുകാർ

New Update

publive-image

അൽഖോബാർ: സൗദിയിൽ നടുറോട്ടിൽ സിംഹം അലഞ്ഞു തിരിഞ്ഞുനടന്നത് ഏറെ നേരത്തേക്ക് ആശങ്കയുണ്ടാക്കി. കഴിഞ്ഞ ദിവസം സൗദിയിലെ അൽ ഖോബാറിലെ അസീസിയിലെ അംവാജ് ജില്ലയിലാണ് സംഭവം.

Advertisment

കഴിഞ്ഞ ദിവസം പ്രദേശത്തെ റോഡിൽ കൂടെ സിംഹം അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്നു. റോഡിൽ സിംഹത്തെ കണ്ടതോടെ പ്രദേശവാസികൾ പരിഭ്രാന്തരായി പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് വന്യജീവി കേന്ദ്രത്തിലെ ഉദ്യോഗസ്ഥരെത്തി പിടികൂടുകയായിരുന്നു.

മുൻസിപ്പാലിറ്റി ഉദ്യോഗസ്ഥരുടേയും പോലീസിന്റെയും സഹായത്തോടെ സിംഹത്തെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് മയക്കുമരുന്ന് കുത്തിവെച്ച ശേഷം സിംഹത്തെ സമീപത്തെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

NEWS
Advertisment