/sathyam/media/post_attachments/3twtfeeySqtGKDv9FrXb.jpg)
റിയാദ് : കലാ, കായിക ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പ്രാധാന്യം നൽകി റിയാദിൽ നിറ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന അറേബ്യൻ ഡ്രൈവേഴ്സ് അസോസിയേഷന്റെ നാലാം വാർഷികാഘോഷങ്ങളുടെ ഭാഗമായി റിയാദിലെ വടം വലി അസോസിയേഷൻ (ആർ.ഐ.വി.എ)യുo, സംയുക്തമായി സംഘടിപ്പിച്ച വടം വലി മത്സരവും, റപ്പായി തീറ്റ മത്സരവും ജനപങ്കാളിത്തംകൊണ്ട് ഏറെ ശ്രദ്ധേയമായി.
വെള്ളിയാഴ്ച വൈകുന്നേരം 4 മണിയ്ക്ക് സുലൈ അൽ ജസീറ മൈതാനിയിൽ റിവ പ്രസിഡന്റ് അലി ആലുവ ഉദ്ഘാടനം നിർവഹിച്ചു. സൗദിയിലെ വിവിധ പ്രവശ്യകളിൽ നിന്നുള്ള പതിനാറോളം ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. എസ്.എ.എം. എക്സ്പ്രസ്സ് കാർഗോ സ്പോണ്സർ ചെയ്ത ഒന്നാം സമ്മാനം 1001 റിയാൽ ക്യാഷ് പ്രൈസും ഡ്രോഫിയും റിയാദ് കനിവ് സ്വന്തമാക്കി.
മിറാത്ത് റിയാദ് സ്പോണ്സർ ചെയ്ത സെക്കന്റ് പ്രൈസ് 701 റിയാലും ഡ്രോഫിയും ടൈഗേഴ് റിയാദും കറിപോട്ട് സുലൈ സ്പോൺസർ ചെയ്ത 501 റിയാൽ ക്യാഷ് പ്രൈസും ഡ്രോഫിയും റിയാദ് കനിവ് ബി ടീം കരസ്ഥമാക്കി. കാണികളെ ആവേശം കൊള്ളിച്ച ഫഹദ് റെസ്റ്റാറന്റ് സ്പോണ്സർ ചെയ്ത റപ്പായി തീറ്റമത്സരത്തിൽ റിയാദ് ടാകീസിന്റെ സാനു തിരുവനന്തപുരം ഒന്നാം സമ്മാനവും ഷാനിൽ രണ്ടാം സമ്മാനവും നേടി.
വടം വലിയിലെ മികച്ച ഫ്രണ്ട് കളിക്കാരനായി റിയാദ് കനിവിലെ സിറാജിനെയും, മികച്ച ബാക്ക് കളിക്കാരനായി നഹാസിനെയും തിരഞ്ഞെടുത്തു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ സൗദിയിലെ പ്രമുഖ ജീവ കാരുണ്യ പ്രവർത്തകൻ സിദ്ധിഖ് തുവ്വൂരിനെ ആദരിച്ചു. ശിഹാബ് കൊട്ടുകാട് മുഖ്യ പ്രഭാഷണം നടത്തി.
മജീദ് പൂളക്കാടി, നിഷാദ് ആലംകോട്, റാഫി കൊയിലാണ്ടി, ജയൻ കൊടുങ്ങല്ലൂർ, അയൂബ് കരൂപ്പടന്ന വിജയൻ നെയ്യാറ്റിൻകര, സാബിൻ ജോർജ്, ഗഫൂർ കൊയിലാണ്ടി നൗഷാദ് ആലുവ എന്നിവർ ആശംസകൾ നേർന്നു. ജോർജ് തൃശൂർ, മുഹമ്മദ് ഷാ വെഞ്ഞാറമൂട്, ഷജീർ തിരുവനന്തപുരം, റഫീഖ് തൃശൂർ, ജോജു തൃശൂർ, മുസ്തഫ മഞ്ചേരി, ഷാഫി മൂർക്കനാട്, നവാസ് ചേളോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us