പി എ ഇബ്രാഹിം ഹാജിയുടെ വിയോഗം തീരാ നഷ്ടം; സൗദി കെഎംസിസി

author-image
സൌദി ഡെസ്ക്
New Update

publive-image

റിയാദ് : മാനവിക മൂല്യങ്ങൾക്ക് മുൻഗണന നൽകിയ കാരുണ്യ വീഥിയിലെ മഹാനായ നേതാവിനെയാണ്  പി എ ഇബ്രാഹിം ഹാജിയുടെ വിയോഗത്തിലൂടെ പ്രവാസി സമൂഹത്തിന് നഷ്ടമായതെന്ന് കെഎംസിസി സൗദി നാഷനൽ കമ്മിറ്റി അനുശോചന സന്ദേശത്തിൽ പറഞ്ഞു. പ്രതിസന്ധികളിൽ താങ്ങും തണലുമായിരുന്ന അദ്ദേഹം വിവിധ തലങ്ങളിലൂടെ പ്രവാസി സമൂഹത്തിന് കനിവും കരുത്തും പകർന്നു നൽകി ജീവിതം അടയാളപ്പെടുത്തി.

Advertisment

കർമ്മ വീഥിയിൽ കാരുണ്യത്തിന്റെ കരസ്പർശവുമായി ധൈഷണികതയും ദാർശനികതയും മുൻനിർത്തിയായിരുന്നു അദ്ദേഹത്തിന്റെ സഞ്ചാരം. അര നൂറ്റാണ്ടിലേറെക്കാലമായുള്ള  പ്രവാസ ജീവിതത്തിൽ ജീവിത വിശുദ്ധിയും ആത്മാർത്ഥതയും വിശ്വസ്തതയും മതനിഷ്ഠയും കൃത്യനിഷ്ഠയും കൈമുതലാക്കി സമൂഹത്തെ ചേർത്തുപിടിച്ച്  നിറഞ്ഞ പുഞ്ചിരിയുമായി ഉയർച്ചകളിലേക്ക് പടവുകയറിയപ്പോൾ മറ്റുള്ളവർക്കൊപ്പം പ്രവാസി സമൂഹത്തിനും കരുണയുടെയും കരുതലിന്റെയും സൂക്ഷ്‌മതയുടെയും സന്ദേശം പകർന്നു നൽകി.

സൗമ്യവും ഹൃദ്യവുമായ പെരുമാറ്റത്തിലൂടെ ജനമനസുകളിൽ ഇടം നേടി. ഉയരങ്ങൾ കീഴടക്കുമ്പോഴും പ്രവാസി സമൂഹത്തിന്റെയും നാട്ടിൽ പ്രവർത്തിക്കുന്ന ഒട്ടേറെ ജീവകാരുണ്യ സംഘടനകളുടെയുമൊപ്പം  സർവ സന്നദ്ധനായി  അദ്ദേഹമുണ്ടായിരുന്നു. സൗദി കെഎംസിസിയുടെ പ്രവർത്തനങ്ങളിലും അദ്ദേഹത്തിന്റെ കനത്ത സംഭാവനകളുണ്ടായിരുന്നു. വിശുദ്ധ ഹജ്ജ് കാലയളവിൽ അല്ലാഹുവിന്റെ അതിഥികൾക്ക് വേണ്ടി പുണ്യ ഭൂമിയിൽ സേവനം നടത്തിയിരുന്ന സൗദി കെഎംസിസി ഹജ്ജ് സെല്ലിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കം മുതൽ അദ്ദേഹത്തിന്റെയും കയ്യൊപ്പുണ്ടായിരുന്നു.

ഹജ്ജ്,  ഉംറ കർമങ്ങൾ നിർവഹിക്കുന്നതിനും  മലബാർ ജ്വല്ലറിയുടെ വിപുലീകരണത്തിന്റെയും ഭാഗമായി സഊദിയിലെത്തുമ്പോഴെല്ലാം കെഎംസിസി പ്രവർത്തകരുമായി കൂടിക്കാഴ്ചകൾ നടത്താറുണ്ടായിരുന്നു.

പ്രവാസികളുടെ വിഷയങ്ങളും പ്രതിസന്ധികളും ചർച്ച ചെയ്യുന്ന വേദികളിൽ ദിശാബോധത്തോടെ  കാര്യങ്ങൾ അവതരിപ്പിച്ച്  പ്രവാസികളുടെ ഉന്നമനത്തിന് വേണ്ടി അധികാര കേന്ദ്രങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തിയ അദ്ദേഹം  പ്രവാസത്തിന്റെ ചരിത്രവും പ്രവാസിയുടെ നൊമ്പരങ്ങളും തിരുത്തേണ്ട രീതികളും മാറ്റപ്പെടേണ്ട ശൈലികളും മുൻനിർത്തിയുള്ള പ്രവർത്തനങ്ങളിൽ സജീവമായിരുന്നതായി സൗദി കെഎംസിസി പ്രസിഡന്റ് കെ പി മുഹമ്മദ്‌കുട്ടി, ജനറൽ സെക്രട്ടറി ഖാദർ ചെങ്കള, ട്രഷറർ, കുഞ്ഞിമോൻ കാക്കിയ, ചെയർമാൻ എ പി ഇബ്രാഹിം മുഹമ്മദ്. വർക്കിങ് -പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട് എന്നിവർ അനുസ്മരിച്ചു.

Advertisment