/sathyam/media/post_attachments/f5y49kE9LV3ffIboZUYW.jpg)
സൗദി: സൗദി ഭരണകൂടത്തെപ്പോലും അമ്പരപ്പിച്ചുകൊണ്ടാണ് വനിതകളുടെ ഇത്രയേറെ അപേക്ഷകൾ സർക്കാരിന് ലഭിച്ചത്. എന്നാൽ വേക്കൻസി കേവലം 30 എണ്ണം മാത്രമേയുള്ളു. എഴുത്തു പരീക്ഷയും ഇംഗ്ലീഷ് പരിജ്ഞാനവും കണക്കാക്കുമ്പോൾ ഇവരിൽ പകുതിയിലേറെപ്പേർ പുറത്താകുമെന്നാണ് അനുമാനം.
ശേഷിക്കുന്നവരിൽ നിന്നാണ് 30 പൂർണ്ണ യോഗ്യരായ വനിതകളെ തെരഞ്ഞെടുക്കേണ്ടത്. ശ്രമകരമായ ദൗത്യം തന്നെയാണിത്. സ്പാനിഷ് റെയിൽവേ ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇവരിൽ നിന്നും 30 വനിതകളെ തിരഞ്ഞെടുക്കുന്നതും അവർക്ക് ഒരു വർഷക്കാലം ശമ്പളത്തോടുകൂടിയ ട്രെയിനിങ് നൽകുന്നതും.
അതിനുശേഷം മക്കയ്ക്കും മദീനയ്ക്കുമിടയിലോടുന്ന ബുള്ളറ്റ് ട്രെയിനുകൾ ഈ വനിതകളാകും നിയന്ത്രിക്കാൻ പോകുന്നത്. അടുത്ത അഞ്ചുവർഷം കൊണ്ട് വനിതകൾക്ക് സർക്കാർ ജോലികളിൽ 33 % സംവരണം ഉറപ്പാക്കുമെന്ന് ക്രൗൺ പ്രിൻസ് മുഹമ്മദ് ബിൻ സൽമാന്റെ പ്രഖ്യാപനത്തിൻ്റെ ആദ്യചുവടുവയ്പ്പാണ് ഈ നീക്കം.
സൗദിയിൽ സ്ത്രീകളുടെ തൊഴിലില്ലായ്മ 70 % ത്തിലും മുകളിലാണ്.അതായത് പുരുഷന്മാരുടെ തൊഴിലില്ലായ്മയുടെ മൂന്നിരട്ടിയോളം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us