/sathyam/media/post_attachments/AtfCji3HagRGJbTpwoyV.jpg)
റിയാദ്: റിയാദിലെ കലാ കായിക സാംസ്‌കാരിക സൗഹൃദ കൂട്ടായ്മയായ റിയാദ് ടാക്കീസ് ഇഫ്താർ സ്നേഹ വിരുന്ന് സുലൈ റിമാസ് ഇസ്‌ത്രയിൽ വെച്ച് നടത്തി. ഉപദേശകസമിതി അംഗം നവാസ് ഒപ്പിസ് ആമുഖപ്രഭാഷണം നടത്തി. ആക്ടിങ്ങ് പ്രസിഡണ്ട് നബീൽ ഷാ അധ്യക്ഷത വഹിച്ചു.
/sathyam/media/post_attachments/KK7EIeVy7lkErb6jHN6V.jpg)
സാമൂഹിക ജീവകാരുണ്യ പ്രവർത്തകൻ ശ്രീ .ശിഹാബ് കൊട്ടുകാട് റംസാൻ സന്ദേശം നൽകി. സാമൂഹ്യ സാംസ്കാരിക മാധ്യമ പ്രവർത്തകരായ സുലൈമാൻ വിഴിഞ്ഞം, മിദ്‌ലാജ് വലിയന്നൂർ, മുജീബ് കായംകുളം, നസറുദീൻ വി ജെ, മുജീബ് താഴത്തിൽ, സലാം പെരുമ്പാവൂർ, ഷാജു വാലപ്പൻ, അനിൽ ചിറക്കൽ, പ്രമോദ് തട്ടകം, സത്യജിത്ത് സിബുൾ, റഹ്മാൻ മുനമ്പത്ത്, ഷഹീർ ബ്ലൂമാക്സ്, നൗഷാദ് കിളിമാനൂർ, നസീർ കുമ്പശ്ശേരി, നിബിൻ ഇന്ദ്രനീലം, മൈമൂന അബ്വാസ്, ഇഫ്താർ പ്രോഗ്രാം കൺവീനർ കബീർ പട്ടാമ്പി എന്നിവർ സംസാരിച്ചു.
സെക്രട്ടറി ഷഫീക് പാറയിൽ സ്വാഗതവും ട്രഷറർ സിജോ മാവേലിക്കര നന്ദിയും പറഞ്ഞു. ഷൈജു പച്ച, ഡൊമിനിക് സാവിയോ, സോണി ജോസഫ്, കൃഷ്ണ അരവിന്ദ്, ബാബു കണ്ണോത്ത്, മുഹമ്മദ് റിസ്വാൻ, കെ ടി മുഹമ്മദ്, ലുബൈബ് കൊടുവള്ളി, റിജോഷ് കടലുണ്ടി, അഷ്‌റഫ് അപ്പകാട്ടിൽ, ജബ്ബാർ പൂവാർ, അനസ് കെ ആർ, സജീ സമദ്, സാജിദ് നൂറനാട്, എബി കിഴക്കേക്കര, ജെയ്ഷ് ജുനൈദ്, അനിൽ കുമാർ തമ്പുരു, പ്രദീപ് കിച്ചു, സുൽഫി കൊച്ചു, അശോക്, ജംഷീർ, വരുൺ കണ്ണൂർ, സാജിർ , ഫൈസൽ കൊച്ചു, ജിൽജിൽ മാളവന, ഹരി കായംകുളം, ഷമീർ കല്ലിങ്കൽ, വിജയകുമാർ കായംകുളം അൻഷാദ്, സനൂപ് രയരോത്ത്, സുനിൽ ബാബു എടവണ്ണ, ജംഷാദ്, ജോണി തോമസ്, നൗഷാദ് പള്ളത്, ഷംസു തൃക്കരിപ്പൂർ, നെയിം നാസ്, അൻവർ യൂനുസ്, നൗഷാദ് പുനലൂർ, നിസാർ പള്ളികശേരി, ഷാഹുൽ പൂവാർ, ഷാൻ പെരുമ്പാവൂർ, ഷാഫി നിലമ്പൂർ, സനു മലാസ്, ഗഫൂർ എ എ കെ ഫുഡ്സ്, അസ്‌ലം പാലത്ത്, അൻസാർ കൊടുവള്ളി, ബാലഗോപാലൻ എന്നിവർ നേതൃത്വം നൽകി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us