ഇഫ്‌താറിനെത്തിയവർ ഖസറുദ്ധീറ മൈതാനം നിറഞ്ഞൊഴുകി; പ്രവാസ ലോകത്തെ ഏറ്റവും വലിയ നോമ്പ്തുറയൊരുക്കി മക്കാ കെ എം സി സി

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

മക്ക: പ്രവാസ ലോകത്തെ ഏറ്റവും വിപുലമായ ഇഫ്‌താർ സംഗമം സംഘടിപ്പിച്ച് ഇത്തവണയും മക്ക കെ എം സി സി മികവ് കാട്ടി. സ്നേഹക്ഷണം സ്വീകരിച്ച് മക്ക കാക്കിയയിലെ ഖസറുദ്ധീറ ഓഡിറ്റോറിയത്തിൽ പ്രവഹിച്ചെത്തിയ ജനാവലി കെ എം സി സിയുടെ ഇഫ്‌താർ വിരുന്നിനെ ആവേശദായകമാക്കി.

Advertisment

publive-image

പൊതുജന പങ്കാളിത്തം കൊണ്ടും, സംഘാടന മികവു കൊണ്ടും ശ്രദ്ധേയമായിരുന്നു മക്കയിലെ കെ എം സി സിയുടെ മെഗാ ഇഫ്‌താർ. ആയിരക്കണക്കിനാളുകളാണ് ഓപ്പൺ ഗ്രൗണ്ടിൽ അരങ്ങേറിയ ഇഫ്‌താറിന്‌ ഒഴുകിയെത്തിയത്. നവ്യാനുഭവവും, ചരിത്രവും സൃഷ്ടിച്ച ഇഫ്‌താർ പ്രവാസ ലോകത്തു തന്നെ സംഘടിപ്പിക്കുന്ന ഏറ്റവും വലിയ നോമ്പുതുറകളിൽ ഒന്നായി വീണ്ടും അടയാളപ്പെടുത്തി.

ഒരാഴ്ചയായി നടത്തി വരുന്ന കുറ്റമറ്റ ചിട്ടവട്ടങ്ങളുടെ പരിസമാപ്തിയാണ് ഇന്ന് കാക്കിയ ഖസറുദ്ധീറ ഓഡിറ്റോറിയത്തിൽ പര്യവസാനിച്ചത് . കാരക്കയും,വെള്ളവും, പഴങ്ങളും, ,,പഴച്ചാറുകളും, പലഹാരങ്ങളും കൊണ്ട് നോമ്പ് തുറന്ന് നമസ്കാരം കഴിയുന്നതിനു മുൻപ് തന്നെ മലയാളികളുടെ ഇഷ്ട വിഭവങ്ങളായ പത്തിരി, ചപ്പാത്തി, പൊറോട്ട, ഇടിയപ്പം,ബീഫ്കുറുമയും, വെജിറ്റബിൾ കുറുമയും, മന്തിയും, ഒട്ടക കറിയും, മട്ടൻക്കറിയുമല്ലാം ആവി പടർത്തി ബൊഫെയിൽ എത്തി.

രുചി കൂട്ടിൻ്റെ ഒരു വിസ്മയലോകം തന്നെ തുറന്നപ്പോൾ തനി നാടൻ നോമ്പുതുറ ഈ അറേമ്പ്യൻ ഭൂമികയിൽ ആസ്വാദിക്കാനായതിൻ്റെ സന്തോഷത്തിലായി മക്കയിലെ മലയാളികൾ. നേതാക്കളുടെ ആസൂത്രണവും നൂറിലധികം ഹരിത വസ്ത്രധാരികളായ വളണ്ടിയർമാരുടെ അരയും തലയും മുറുക്കിയ പരിശ്രമങ്ങളും ചേർന്നപ്പോൾ മക്കാ കെ എം സി സിയുടെ ഇഫ്‌താർ കുറ്റമറ്റ വലിയൊരു സംഭവമായി.

സൗദി പൗരപ്രമുഖരും,വിദേശികളും, വിവിധ സംഘടനാ പ്രതിനിധികളും വ്യവസായ പ്രമുഖരും, ഉദ്യോഗസ്ഥരും ചടങ്ങിൽ പങ്കെടുത്തു. മക്ക കെഎംസിസി പ്രസിഡന്റ് കുഞ്ഞിമോൻ കാക്കിയ, ജനറൽ സെക്രെട്ടറി മുജീബ് പൂക്കോട്ടൂർ, സുലൈമാൻ മാളിയേക്കൽ, മുഹമ്മതലി മൗലവി, മുസ്തഫ മുഞ്ഞകുളം, ഹാരിസ് പെരുവള്ളൂർ, നാസർ കിൻസാറ, കുഞ്ഞാപ്പപൂക്കോട്ടൂർ തുടങ്ങിയവർക്ക്പുറമേ വിവിധ ഏരിയകമ്മിറ്റി നേതാക്കൾ ഉൾപ്പെടെയുള്ളവർ പരിപാടിയ്ക്ക്ളും നേതൃത്വം നൽകി.

Advertisment