റിയാദ് : പ്രവാസികളുടെ ക്ഷേമവും പുനരധിവാസവുമടക്കം കൈകാര്യം ചെയ്യുന്ന നോർക്ക റൂട്സിന്റെയും പ്രവാസി വെൽഫെയർ ബോർഡിന്റെയും ക്ഷേമപദ്ധതികളെയും പ്രവർത്തനങ്ങളെയും കുറിച്ചു പ്രവാസികളിൽ അവബോധമുണ്ടാക്കുന്നതിന്റെ ഭാഗമായി റിയാദ് കോഴിക്കോടെന്സിന്റെ നേതൃത്വത്തിൽ വെബിനാർ സംഘടിപ്പിക്കുന്നു.
ഏപ്രിൽ 22 ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം സൗദി സമയം 1.15ന് സൂം പ്ലാറ്റ്ഫോമിലായിരിക്കും പരിപാടിയെന്ന് കോഴിക്കോടെൻസ് ചീഫ് ഓർഗനൈസർ ഹർഷദ് ഫറോക്ക് അറിയിച്ചു. ചടങ്ങിൽ ശ്രീലത ടി.സി ( അസിസ്റ്റൻറ് മാനേജർ നോർക്ക റൂട്സ് , തിരുവനന്തപുരം ), അനീഷ് ടി ( സെൻെറർ മാനേജർ നോർക്ക റൂട്സ് മേഖല ഓഫീസ്, കോഴിക്കോട് ), ടി. രാകേഷ് ( ജില്ലാ എക്സിക്യൂട്ടീവ് ഓഫീസർ (ഇൻചാർജ്) കേരള പ്രവാസി വെൽഫെയർ ബോർഡ്, കോഴിക്കോട് ) എന്നിവർ പങ്കെടുക്കും.
നോർക്കറൂട്സിനെ കുറിച്ച് കൂടുതൽ അറിയാനും ഉദ്യോഗസ്ഥരുമായി നേരിട്ട് സംശയ നിവാരണം നടത്താനും ഇത് വഴി സാധിക്കും. കൂടുതൽ വിവരങ്ങൾക്ക് ഹർഷാദ് ഫറോക്ക് ( 0564047457), ഫൈസൽ പൂനൂർ (055 620 3046), അബ്ദുൽ മജീദ് പൂളക്കാടി ( 0576077676) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.