സൗദിയില്‍ യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ

author-image
സൌദി ഡെസ്ക്
Updated On
New Update

publive-image

സൗദി അറേബ്യ: യൂണിഫോം ധരിക്കാത്ത ടാക്‌സി ഡ്രൈവര്‍മാര്‍ക്ക് 500 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി ട്രാഫിക് വിഭാഗത്തിന്റെ മുന്നറിയിപ്പ്. ജൂലൈ 12 മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും. ടാക്‌സികളില്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി നിര്‍ദേശിച്ച എല്ലാ മാനദണ്ഡങ്ങളും പാലിക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

Advertisment

ടാക്‌സി ഡ്രൈവര്‍മാര്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അംഗീകരിച്ച യൂണിഫോം ധരിക്കണമെന്നാണ് സൗദി ട്രാഫിക് വിഭാഗത്തിന്റെ നിര്‍ദേശം. ഇതുസംബന്ധിച്ച അറിയിപ്പ് സൗദി ടാക്‌സി കമ്പനികള്‍ക്ക് നല്‍കിയിട്ടുണ്ട്. ഡ്രൈവര്‍മാര്‍ യൂണിഫോം ധരിക്കാത്തത് നിയമലംഘനമാണെന്നും ജൂലൈ 12 മുതല്‍ 500 റിയാല്‍ പിഴയായി ചുമത്തുമെന്നും സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി.

നിയമലംഘനം കണ്ടെത്താന്‍ ശക്തമായ പരിശോധനയുണ്ടാകും. അംഗീകൃത ടാക്‌സി നിരക്ക് പോളിസി ലംഘിച്ചാല്‍ മൂവായിരം രൂപ പിഴ ചുമത്താനും പുതിയ നിയമം അനുശാസിക്കുന്നു. കൂടാതെ ടാക്‌സി ഡ്രൈവര്‍മാര്‍ കാലാവധിയുള്ള ലൈസന്‍സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക, മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഉറപ്പുവരുത്തുക, ട്രെയിനിങ് സര്‍ട്ടിഫിക്കറ്റ് കൈവശം വയ്ക്കുക തുടങ്ങിയ നിര്‍ദേശങ്ങളുമുണ്ട്.

Advertisment