/sathyam/media/post_attachments/JCIFBK8J8DPjW0dOdPeo.jpg)
സൗദി: സൗദി അറേബ്യയിൽ ടാക്​സി ഡ്രൈവർമാർക്കുള്ള പ്രത്യേക യൂണിഫോമിന്​ ​സൗദി പൊതുഗതാഗത അതോറിറ്റിയുടെ അംഗീകാരം. പുതിയ യൂണിഫോം യൂബർ ടാക്​സി ഡ്രൈവർമാർക്കും ബാധകമാണെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. പുതിയ തീരുമാനം ജൂലൈ 12 മുതൽ നടപ്പിലാക്കാനാണ് തീരുമാനം.
സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തൽ, ഗുണഭോക്താക്കൾക്ക് ബുദ്ധിമുട്ടുണ്ടാക്കാതിരിക്കൽ, ഡ്രൈവർമാരുടെ വേഷങ്ങളിൽ നിലവാരം പുലർത്തൽ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ തീരുമാനമെന്ന് അതോറിറ്റി കൂട്ടിച്ചേർത്തു. പുരുഷന്മാരായ ഡ്രൈവർമാർക്ക്​ ദേശീയ വസ്ത്രം അല്ലെങ്കിൽ ഷർട്ടും നീളമുള്ള പാന്റുമാണ്​ വേഷം.
ടാക്​സി ഡ്രൈവർമാർക്ക്​ കറുത്ത പാന്റ്, ചാര നിറത്തിലുള്ള നീളൻ കൈയുള്ള ഷർട്ട്​, ബെൽറ്റ് എന്നിവയാണ് നിശ്ചയിച്ചിട്ടുണ്ട്​. ആവശ്യമെങ്കിൽ ജാക്കറ്റോ കോട്ടോ ഉപയോഗിക്കാം. ഡ്യൂട്ടി ചെയ്യുമ്പോൾ നിർബന്ധമായും തിരിച്ചറിയൽ കാർഡ്​ ധരിച്ചിരിക്കണം. സ്​ത്രീകളായ ഡ്രൈവർമാർക്ക്​ അബായ അല്ലെങ്കിൽ ഷർട്ട്​, നീളമുള്ള പാന്റ്സ് എന്നിവയാണ് വേഷം​. കോട്ടോ ജാക്കറ്റോ​ ഇതോടൊപ്പം നിർബന്ധമാണ്​​.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us