/sathyam/media/post_attachments/z5nrnoWdLiwcjBnSnY4A.jpg)
മക്ക: യിലേക്കുള്ള​ പ്രവേശനത്തിന്​ സൗദി അറേബ്യയിലെ താമസക്കാരായ വിദേശികൾക്ക് മെയ്​ 26 വ്യാഴാഴ്​ച മുതൽ നിയന്ത്രണം ഏർപ്പെടുത്തി. ഹജ്ജ്​ സംഘാടന നിർദേശങ്ങൾ നടപ്പിലാക്കുന്നതിന്റെ ഭാഗമായി മക്കയിലേക്ക്​ പ്രവേശിക്കാൻ​ അനുമതി പത്രം നിർബന്ധമായിരിക്കുകയാണെന്ന്​ പൊതു സുരക്ഷ വക്താവ്​ ബ്രിഗേഡിയർ ജനറൽ സാമീ ബിൻ മുഹമ്മദ്​ അൽശുവൈറഖ്​ പറഞ്ഞു.
ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നുള്ള അനുമതി പത്രം കൈവശമില്ലാത്ത താമസക്കാരെ മക്കയിലേക്ക്​ കടക്കാൻ അനുവ​ദിക്കില്ല. അനുമതി പത്രം ഇല്ലാത്തവരെ മക്കയിലേക്ക്​ എത്തുന്ന റോഡുകളിലെ ചെക്ക്​പോസ്​റ്റുകൾക്കടുത്ത്​ നിന്ന്​ തിരിച്ചയക്കുകയാണ്.
മക്കയിൽ നിന്ന്​ ഇഷ്യൂ ചെയ്​ത ഇഖാമ, ഉംറ അനുമതിപത്രം, ഹജ്ജ്​ അനുമതി പത്രം, ബന്ധ​പ്പെട്ട വകുപ്പ്​​ നൽകുന്ന പുണ്യസ്ഥലങ്ങളിൽ ജോലി ചെയ്യാനുള്ള എൻട്രി പെർമിറ്റ് എന്നിവയുള്ളവർക്ക്​ മക്കയിലേക്ക്​ പ്രവേശിക്കാനാകുമെന്ന്​ പൊതു സുരക്ഷാ വക്താവ്​ വ്യക്തമാക്കി.
മക്കയിലേക്കുള്ള പ്രവേശനത്തിൽ നിയന്ത്രണം വന്നതോടെ അത്യാവശ്യക്കാർക്ക് എൻട്രി പെർമിറ്റുകൾ ഇലക്ട്രോണിക് രീതിയിൽ നൽകുന്നതിനുള്ള അപേക്ഷകൾ സ്വീകരിച്ചു തുടങ്ങി. മക്കയിലെ ഗാർഹിക തൊഴിലാളികൾ, വിവിധ സ്ഥാപനങ്ങളിലെ തൊഴിലാളികൾ, സീസണൽ വർക്ക് വിസയുള്ളവർ തുടങ്ങിയവർക്കാണ് ഇലക്ട്രോണിക് രീതിയിലുള്ള എൻട്രി പെർമിറ്റുകൾ ലഭ്യമാക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us