സൌദി ഡെസ്ക്
Updated On
New Update
/sathyam/media/post_attachments/cmfSNUOwAt3B6ZuW7IgZ.jpg)
റിയാദ് : ജനകീയ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചു നിൽക്കാൻ കഴിയാതെ , കെ എം ബശീറിന്റെ കൊലപാതകിയായ ശ്രീ രാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടർ സ്ഥാനത്ത് നിന്ന് മാറ്റിയ നടപടിയെ ഇന്ത്യൻ കൾച്ചറൽ ഫൗണ്ടേഷൻ (ഐ സി എഫ്) റിയാദ് സെൻട്രൽ സ്വാഗതം ചെയ്തു.
Advertisment
ന്യായവും മനുഷ്യത്വവും പൗരാവകാശവും നില നിന്ന് കാണണമെന്ന് ആഗ്രഹിക്കുന്ന പൊതുബോധത്തിന്റെ വിജയമാണ് ഈ നടപടി. നീതിക്കായി പടപൊരുതി, സത്യത്തിന് കാവലാളുകളായി നിന്ന മുഴുവൻ സമരപോരാളികൾക്കും ഐ സി എഫ് നന്ദി അറിയിച്ചു.
ഐ സി എഫ് സെൻട്രൽ പ്രസിഡന്റ് ഒളമതിൽ മുഹമ്മദ് കുട്ടി സഖാഫി,
സെക്രട്ടറി ഇൻ ചാർജ്ജ് അബ്ദുൽ ജബ്ബാർ കുനിയിൽ എന്നിവർ ഇറക്കിയ പത്ര കുറിപ്പിലൂടെയാണ് ഐ സി എഫ് നടപടിയെ സ്വാഗതം ചെയ്തത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us