/sathyam/media/post_attachments/ryfPRzDVwo8sXKgFhhY2.jpg)
ഷാർജ: ഈ വർഷത്തെ ഷാർജ ഇന്റർ നാഷനൽ ബുക്ക് ഫെയറിൽ ഐപിബിയും പ്രവാസി രിസാലയും പങ്കാളികളാകുന്നു. കഴിഞ്ഞ നാലു പതിറ്റാണ്ടായി അറിവിന്റെയും വായനയുടെയും കവാടങ്ങൾ ലോകത്തനു മുമ്പിൽ തുറന്നു വെച്ചിരിക്കുകയാണ് യുഎഇയുടെ സാംസ്കാരിക നാഗരികയായ ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോക്ടർ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി.
എൺപതിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ബുക്ക് ഫെയറിൽ ഇന്ത്യയിൽ നിന്നും പങ്കെടുക്കുന്ന പ്രമുഖ പ്രസാധകരിൽ ഐപിബിയും കാലങ്ങളായി മുൻ നിരയിൽ ഉണ്ട്. ഹാൾ നമ്പർ 7-ZD-5 ൽ വിപുലമായ സൗകര്യമാണ് ഒരിക്കിയിരിക്കുന്നത്. മലയാളത്തിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളോടൊപ്പം ഐപിബിയുടെ പുതിയ ഇനം ബുക്കുകളും ലഭ്യമാണ്.
ഡോക്ടർ അബ്ദുൽ ഹകീം അസ്ഹരിയുടെ 'അനുരാഗത്തിന്റെ ആനന്ദം' മജീദ് അറിയല്ലൂരിന്റെ 'സംഘടനാ നേതൃത്വം' എന്നിവക്ക് പുറമെ കെകെഎൻ കുറുപ്പിന്റെ 'സഞ്ചാര സംസ്കൃതി' റഹീം കടവത്തിന്റെ 'അലാവത്തുൽ ഹുസ്ൻ, ഡോക്ടർ പി സക്കീർ ഹുസൈന്റെ 'ആനന്ദ വികടൻ', ആരിഫ ബീവിയുടെ 'കൺ കെട്ട് കല്ല്യാണം' എന്നിവ ബുക്ക് ഫെയറിൽ പ്രകാശിതമാകും. 50 ശതമാനം വരെ ഓഫറുകളും നൽകുന്നു.
-ഫഹദ് ചെട്ടിപ്പടി
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us