ഹാജിറ ഷെറീഫ് sheref
Updated On
New Update
ഷാർജ: ഇന്ത്യൻ അസോസിയേഷൻ ഷാർജ സ്പോർട്സ് കമ്മിറ്റി സംഘടിപ്പിക്കുന്ന 10-ാംമത് റമദാൻ വോളിബോൾ ടൂർണ്ണമെന്റിന്റെ ആവേശകരമായ ഫൈനൽ മത്സരം ഇന്ന് രാത്രി 9 മണിക്ക് ഷാർജ ഇന്ത്യൻ സ്കൂളിൽ (ഗുബൈബ ) പ്രത്യേകം സജ്ജമാക്കിയ ഗ്രൗണ്ടിൽ വെച്ച് നടക്കുമെന്ന് സ്പോർട്സ് കമ്മിറ്റി കൺവീനർ റോബിൻ പദ്മാകരൻ, കോർഡിനേറ്റർ റോയിമാത്യു എന്നിവർ അറിയിച്ചു.
Advertisment
ഫൈനൽ മത്സരത്തിൽ എം.ജി.സി.എഫ് ഷാർജ, ഓൺലി ഫ്രഷിനെ നേരിടും. ഇരു ടീമുകൾക്കും വേണ്ടി ദേശീയ - അന്തർ ദേശീയ താരങ്ങളെയാണ് കളിക്കളത്തിലിറക്കുന്നത്. ഫൈനൽ മത്സരത്തിന് മുന്നോടിയായി വനിതകളുടെ സൗഹൃദ മത്സരം അരങ്ങേറും. ഷാർജ ഇന്ത്യൻ സ്കൂൾ വനിതാ ടീം - പ്രോംപ്റ്റ് വോളിബോൾ അക്കാദമിയുമായി ഏറ്റുമുട്ടും.