/sathyam/media/post_attachments/qlyVd2oyjTkqPu1CQCqv.jpg)
ഷാർജ: മിഡിൽ ഈസ്റ്റിലെ ഏറ്റവും ബൃഹത്തായ ഓണാഘോഷമായ ശ്രാവണപൗർണമിയുടെ അവസാനവട്ട ഒരുക്കങ്ങൾ വിലയിരുത്താൻ അക്കാഫ് ഇവെന്റ്സ് കൺവെൻഷൻ നടത്തി. ഷാർജ സഫീർ മാൾ കോൺഫറൻസ് ഹാളിൽ ചേർന്ന കൺവെൻഷനിൽ നൂറു കണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്.
അക്കാഫ് ഇവെന്റ്സ് പ്രവാസികളുടെ ഹൃദയത്തോട് കൂടുതൽ ചേർന്ന് നിൽക്കുന്ന സുന്ദര മുഹൂർത്തങ്ങൾക്കു സാക്ഷിയാകാൻ ശ്രാവണപൗർണമി എത്തിച്ചേരുകയാണെന്നു സ്വാഗതം ആശംസിച്ചു കൊണ്ട് അക്കാഫ് ജനറൽ സെക്രട്ടറി വി എസ് ബിജുകുമാർ പറഞ്ഞു. ദശാബ്ദങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കാനും കൂടുതൽ മികവുറ്റ പ്രവർത്തനങ്ങളുടെ പാത തെളിയിക്കാനും അക്കാഫിനു എന്നും കഴിയുന്നത് നിസ്വാർത്ഥരായ പ്രവർത്തകരുടെ അത്യദ്ധ്വാനം കൊണ്ടുമാത്രമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അക്കാഫ് മുഖ്യ രക്ഷാധികാരി ഐസക് ജോൺ പട്ടാണിപ്പറമ്പിൽ പറഞ്ഞു.
പ്രവാസലോകത്തെ നെഞ്ചോടു ചേർത്ത് നിർത്താൻ അക്കാഫ് കാണിച്ചുകൊണ്ടിരിക്കുന്ന ആർജ്ജവവും ഊർജ്ജവും ഇനിയും കെടാതെ മുന്നോട്ടു കൊണ്ടുപോകാൻ ഉതകുന്ന നേതൃനിരയാണ് അക്കഫിനുള്ളതെന്നു അക്കാഫ് ചെയർമാൻ ഷാഹുൽ ഹമീദ് സൂചിപ്പിച്ചു. അക്കാഫിന്റെ പ്രവർത്തനങ്ങൾക്ക് കൂടുതൽ ശക്തി പകരുന്നത് കോളേജ് അലുംനികളുടെ പരിച്ഛേദം ക്രിയാത്മകമായി പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നത് കൊണ്ടാണെന്നും കരുണയും സ്നേഹവും നിറഞ്ഞ ഒരുപിടി പ്രവർത്തകരുടെ അഹോരാത്ര യത്നമാണ് ശ്രാവണപൗർണ്ണമിയുടെ വിജയത്തിനാധാരമെന്നും അക്കാഫ് പ്രസിഡന്റ് ചാൾസ് പോൾ അധ്യക്ഷ പ്രസംഗത്തിൽ സൂചിപ്പിച്ചു.
ശ്രവണപൗർണ്ണമിയുടെ ജനറൽ കൺവീനർ ഷിബു മുഹമ്മദിന്റെ നേതൃത്വത്തിൽ നടന്ന കൺവെൻഷനിൽ വിവിധ കമ്മിറ്റികളെ പ്രതിനിധീകരിച്ചു നൂറു കണക്കിന് അംഗങ്ങൾ പങ്കെടുത്തു. വിവിധ കമ്മിറ്റികളെ അക്കാഫ് ജോയിന്റ് സെക്രട്ടറി മനോജ് കെ വി സദസ്സിനു പരിചയപ്പെടുത്തി. പ്രോഗ്രാമുകളെ വിശദീകരിച്ചുകൊണ്ട് അക്കാഫ് വനിതാ വിഭാഗം പ്രസിഡന്റ് അന്നു പ്രമോദ് സംസാരിച്ചു.
അക്കാഫ് കൾച്ചറൽ പ്രോഗ്രാം കോഓർഡിനേറ്റർ വി സി മനോജ്, അക്കാഫ് വനിതാ വിഭാഗം ചെയർ പേഴ്സൺ റാണി സുധീർ തുടങ്ങി നിരവധി പേർ കൺവെൻഷനിൽ പങ്കെടുത്തു. ശ്രാവണപൗർണമി എക്‌സ്‌കോം കോഓർഡിനേറ്റർ സുധീർ പൊയ്യറ, ജോയിന്റ് കൺവീനെർമാരായ സുരേഷ് പ്രീമിയർ, സന്ദീപ് പെഴേരി, മഞ്ജു രാജീവ് എന്നിവർ കൺവെൻഷൻ പരിപാടികൾ ഏകോപിപ്പിച്ചു. അക്കാഫ് ട്രെഷറർ ജൂഡിൻ ഫെർണാണ്ടസ് നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us