New Update
/sathyam/media/post_attachments/Nqfcko5IzHGEtKEdIrwK.jpg)
ഷാർജ : ലോക പുസ്തക മേളയുടെ തലസ്ഥാനം എന്ന് അറിയപ്പെടുന്ന ഷാർജ ഇന്റർനാഷണൽ ബുക്ക് ഫൈയറിൽ രവീന്ദ്രൻ കൈപ്രത്തിന്റെ "ഊഷര ചിന്തകൾ" എന്ന കവിത സമാഹാരം ബുക്ക് ഫെയർ എക്സ്റ്റനൽ ആഫയർ എക്സിക്യൂട്ടീവ് മോഹൻ കുമാറും, പ്രശസ്ത മീഡിയ പേഴ്സൺ കെ. പി. കെ വെങ്ങരയും കൂടി പ്രകാശനം ചെയ്തു.
Advertisment
പ്രവീൺ പാലക്കീൽ പുസ്തക പരിചയം നടത്തി. നാഷണൽ പെയിന്റ്സ് ഇന്ത്യ ജനറൽ മാനേജർ വി.പി. ശ്രീകുമാർ പ്രതി ഏറ്റുവാങ്ങി. ഇഗ്നെഷ്യസ് എസ്. ഫ്, രാജു പയ്യന്നൂർ, ഡോ.നാസർ മുഹമ്മദ് എന്നിവർ ആശംസകൾ അറിയിച്ചു. ചടങ്ങിൽ മോഡറേറ്റർ ആയി സ്മിത പ്രമോദ് എത്തിയപ്പോൾ രവീന്ദ്രൻ കൈപ്രത്തു നന്ദിയും പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us