യു. എ. ഇ യിൽ കെ. എം. മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചു "കാരുണ്യ ദിനാചരണം" സംഘടിപ്പിച്ചു

New Update

publive-image

ഷാർജാ : കേരളത്തിന്‍റെ മുൻ മന്ത്രിയും കേരളാ കോൺഗ്രസ്സ് ലീഡറുമായ കെ. എം. മാണിയുടെ തൊണ്ണൂറാം ജന്മദിനത്തോടനുബന്ധിച്ചു പ്രവാസി കേരളാ കോൺഗ്രസ് (എം) യു. എ. ഇ ചാപ്റ്റർ സംഘടിപ്പിച്ച "കാരുണ്യ ദിനാചരണ" പരിപാടികൾ കേരളാ കോൺഗ്രസ്സ് (എം) ഹൈപവ്വർ കമ്മറ്റിയംഗം വിജി. എം. തോമസ് ഉദ്‌ഘാടനം ചെയ്‌തു.

Advertisment

സമൂഹ്യ ക്ഷേമ ജീവകാരുണ്യ പദ്ധതികൾ നടപ്പാക്കിയ പ്രഗത്ഭനായ ഭരണാധികാരി, കർഷക നേതാവ്, ഉജ്ജ്വല വാഗ്‌മി എന്നീ നിലകളിൽ പൊതുസമൂഹം ആദരിയ്ക്കുന്ന കെ. എം. മാണിയുടെ ജീവിതം മാതൃകാപരമാണെന്ന് വിജി. എം. തോമസ് അനുസ്‌മരിച്ചു.

ജീവിതാന്ത്യം വരെ കർഷക സമൂഹത്തിന് വേണ്ടി പ്രയത്‌നിച്ച കെ. എം. മാണിയുടെ സാന്ത്വന സ്‌പർശം ലഭ്യമായ യു. എ. ഇ - ലെ പ്രവാസി സമൂഹത്തിന്‍റെ ദീപ്‌ത സ്മരണകൾ ചടങ്ങിൽ അനുസ്‌മരിച്ചു.

സമസ്‌ത സമൂഹത്തേയും സ്നേഹാദരവുകളോടെ കരുതുകയും സ്‌നേഹിയ്ക്കുകയും ചെയ്‌ത കെ . എം. മാണിയുടെ സ്മരണാർത്ഥം സംഘടിപ്പിച്ച ചടങ്ങിൽ ലേബർ ക്യാമ്പുകളിൽ ഭക്ഷ്യ ക്വിറ്റുകളും വിതരണം ചെയ്‌തു.

പ്രവാസി കേരളാ കോൺഗ്രസ്സ് (എം) യു. എ. ഇ ചാപ്റ്റർ ജനറൽ സെക്രട്ടറി ഡയസ് ഇടിക്കുളയുടെ ആദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബഷീർ വടകര, ബാബു കുരുവിള, ഷാജി പുതുശ്ശേരി, രാജേഷ് ജോൺ ആറ്റുമാലിൽ, ഷാജു പ്ലാന്തോട്ടം, എന്നിവർ പ്രസംഗിച്ചു.

Advertisment