New Update
ഷാർജ: കഴിഞ്ഞ 21 വർഷമായി യുഎഇയിൽ പ്രവർത്തിക്കുന്ന പന്തളം നിവാസികളായ പ്രവാസി കുടുംബങ്ങളുടെ കൂട്ടായ്മയായ പന്തളം പ്രവാസി അസോസിയേഷൻറ വാർഷിക യോഗവും കുടുംബ സംഗമവും പുതിയ ഭാരവാഹി തെരഞ്ഞെടുപ്പും ഷാർജയിൽ വെച്ച് നടന്നു.
Advertisment
പുതിയ ഭാരവാഹികളായി പി.എം. ജോസ് (പ്രസിഡണ്ട്), രമേശ് ഉല്ലന്നൂർ (ജന.സെക്രട്ടറി), പ്രകാശ് കുമാർ (ട്രഷറർ) എന്നിവരെയും വനിതകൾ അടങ്ങിയ 15 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും തെരഞ്ഞെടുത്തു.
പന്തളം നിവാസികളായ പ്രവാസി കുടുംബങ്ങളുടെ ക്ഷേമത്തിനും നാടിന്റെ വികസനത്തിനുമായി 2002 തുടങ്ങിയ സംഘടന സമൂഹവിവാഹം, നിർദ്ധനരായ കുടുംബങ്ങൾക്ക് വീട് വെച്ച് നൽകൽ, നിരവധി പേർക്ക് ചികിത്സ സഹായം തുടങ്ങിയവ ഒട്ടേറെ പ്രവർത്തനങ്ങൾ ഇതിനകം നടത്തിയിട്ടുണ്ട്.