അമ്മയെക്കുറിച്ച്‌ പരീക്ഷാ പേപ്പറില്‍ മകന്‍ എഴുതിയ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

അമ്മയെക്കുറിച്ച്‌ പരീക്ഷാ പേപ്പറില്‍ മകന്‍ എഴുതിയത് വായിച്ച്‌ കണ്ണ് നിറഞ്ഞു സോഷ്യല്‍ മീഡിയ.മകന്‍ അമ്മയെക്കുറിച്ച്‌ എഴുതിയത് എന്ന പേരില്‍ പ്രചരിക്കുന്ന ഈ ഉത്തരപ്പേപ്പറില്‍ ഒരു ജീവിതം തന്നെ ആ കുട്ടി വരച്ചിട്ടിട്ടുണ്ട്.

Advertisment

അച്ഛനില്ലാത്തതൊന്നും അറിയിക്കാതെ തന്നെ വളര്‍ത്തിയ അമ്മയെക്കുറിച്ചാണ് കുട്ടിയുടെ കുറിപ്പ്. അച്ഛനെ വേര്‍പിരിഞ്ഞതിനു ശേഷം തന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടുവെന്ന് കുറിപ്പില്‍ കുട്ടി പറയുന്നു. അമ്മയ്ക്ക് തന്നെ സൈനിക സ്കൂളില്‍ വിടാന്‍ ബുദ്ധിമുട്ടുണ്ടെന്ന് അറിയാമെന്നും, പക്ഷെ അമ്മ അത് പുറത്ത് കാണിക്കാറില്ലെന്നും കുട്ടി പറയുന്നു. ഈ കുറിപ്പ് ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.

ഉത്തരപ്പേപ്പറിന്റെ ഉള്ളടക്കം:

അമ്മ

അമ്മയാണെനിക്ക് എല്ലാം. അച്ഛനെ വേര്‍പിരിഞ്ഞതിനു ശേഷം എന്നെ വളര്‍ത്തിയെടുക്കാന്‍ അമ്മ ഒരുപാട് കഷ്ടപ്പെട്ടു. അമ്മ ഞാന്‍ ചോദിക്കുന്നതൊക്കെ വാങ്ങിത്തരും. പക്ഷെ എന്നിട്ടും ഞാന്‍ കുറുമ്ബ് കാണിക്കുന്നത് അമ്മയ്ക്ക് ഇഷ്ടമല്ല. അപ്പോള്‍ എന്നെ വഴക്ക് പറയും. നമ്മള്‍ രണ്ടുപേരും കുറേ സ്ഥലങ്ങളില്‍ പോകും. അമ്മയ്ക്ക് എന്നെ സൈനിക സ്കൂളില്‍ വിടാന്‍ സങ്കടമുണ്ടെന്ന് എനിക്കറിയാം, പക്ഷെ അമ്മ അത് പുറത്ത് കാണിക്കാറില്ല. അമ്മ ഇടയ്ക്ക് എന്നോട് പിണങ്ങാറുണ്ടെങ്കിലും, വേഗം അതൊക്കെ മാറും. എനിക്ക് അച്ഛനും അമ്മയും ആയിട്ട് ഒറ്റ ഒരു ആളേയുള്ളൂ, എന്റെ അമ്മ.

Advertisment