New Update
കൊച്ചി: സംഗീത സംവിധായകന് ഗോപി സുന്ദറും ഗായിക അമൃത സുരേഷും ഒന്നിച്ചുള്ള പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമിലും, അമൃത സുരേഷ് ഫേസ്ബുക്കിലുമാണ് ഈ ചിത്രങ്ങള്‍ പങ്കുവച്ചത്.
പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പോടു കൂടിയാണ് ചിത്രം പങ്കുവച്ചത്. ഇരുവരും പ്രണയത്തിലാണോയെന്ന് നിരവധി പേര് സംശയം ഉന്നയിക്കുന്നുണ്ട്. ആശംസകള്‍ നേര്‍ന്ന് നിരവധി പേര് ചിത്രത്തിന് കമന്റുമായെത്തി.