‘ചുമ്മാ ഒരു കണ്‍സപ്റ്റ്’ ;പഴയ മോഹന്‍ലാലിന്റെ ഹെയര്‍സ്‌റ്റൈലില്‍ ഇപ്പോഴുള്ള ലുക്ക് വരുന്ന കണ്‍സപ്റ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ

ന്യൂസ് ഡെസ്ക്
Tuesday, September 14, 2021

സിനിമാ മേഖലയില്‍ കണ്‍സപ്റ്റ് ആര്‍ട്ടിസ്റ്റായി ജോലി ചെയ്യുന്ന സേതു ശിവാനന്ദന്‍ വരച്ച പഴയ മോഹന്‍ലാലിന്റെ ഹെയര്‍സ്‌റ്റൈലില്‍ ഇപ്പോഴുള്ള ലുക്ക് വരുന്ന കണ്‍സപ്റ്റ് ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറൽ. ‘ചുമ്മാ ഒരു കണ്‍സപ്റ്റ്’ എന്ന അടിക്കുറിപ്പോടെയാണ് സേതു ശിവാനന്ദന്‍ ചിത്രം ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘ഈയൊരു കണ്‍സപ്റ്റില്‍ സിനിമ വന്നാല്‍ കലക്കും. മാസ്‌ലുക്ക്’, ‘ഗംഭീരം’, ‘അണ്ണാ നിങ്ങള്‍ വേറെ ലെവല്‍’ തുടങ്ങി സേതുവിനെ അഭിനന്ദിച്ചുകൊണ്ട് നിരവധി കമന്റുകളാണ് ചിത്രത്തിന് താഴെ വന്നുകൊണ്ടിരിക്കുന്നത്.

മോഹന്‍ലാലിന്റെ ചിത്രങ്ങള്‍ വരച്ച്‌ സേതു നേരത്തെയും സോഷ്യല്‍ മീഡിയയില്‍ താരമായിട്ടുണ്ട്. മോഹന്‍ലാല്‍ ഫാന്‍സിന് വേണ്ടി ഒടിയന്റെ ഒരു ചിത്രം വരച്ചിരുന്നു. ഇത് മോഹന്‍ലാലിന് ഏറെ ഇഷ്‌ടപ്പെടുകയും ചെയ്തു.

×