New Update
പേളി മാണിയും നടൻ ശ്രീനിഷ് അരവിന്ദും മകൾ നിലയുടെ വിശേഷങ്ങൾ പങ്കുവച്ച് സോഷ്യൽമീഡിയയിൽ സജീവമാകാറുണ്ട്. ഇപ്പോഴിതാ കുഞ്ഞു നിലയുടെ ആദ്യ ക്രിസ്മസ് ആഘോഷമാക്കുകയാണ് പേളിയും കുടുംബവും. സാന്റാക്ലോസിന്റെ വേഷമണിഞ്ഞ് വളരെ ക്യൂട്ട് ആയാണ് നില എത്തിയിരിക്കുന്നത്.
Advertisment
കുറുമ്പ് കാട്ടിയും പൊട്ടിച്ചിരിച്ചും പേളിയുടെ മടിയിലിരിക്കുന്ന നിലയുടെ ചിത്രങ്ങളാണ് ആരാധകരുടെ മനം കവർന്നിരിക്കുന്നത്. ഗര്‍ഭിണിയാണെന്ന് അറിഞ്ഞതിന് ശേഷമുള്ള വിശേഷങ്ങളെല്ലാം പേളി സോഷ്യൽമീഡിയയിൽ പങ്കുവച്ചിരുന്നു. ആശുപത്രിയിലേക്ക് പോവുന്നതിന്റേയും പ്രസവ ശേഷം വീട്ടിലേക്ക് തിരികെ എത്തുന്നതിന്റേയുമെല്ലാം വീഡിയോ പേളി മാണി പങ്കുവെച്ചിരുന്നു. ബിഗ്‌ബോസ് റിയാലിറ്റി ഷോയ്ക്കിടെയിലാണ് മിനിസ്ക്രീൻ താരമായ ശ്രീനിഷ് അരവിന്ദുമായി താരം പ്രണയത്തിലായത്. പിന്നാലെ വിവാഹിതരായ ഇരുവർക്കും ഈ അടുത്ത കാലത്താണ് പെൺകുഞ്ഞ് പിറന്നത്.