ഉമ്മന്‍ ചാണ്ടിയുടെ 45ാം വിവാഹ വാര്‍ഷികം ; പത്രത്തില്‍ നല്‍കിയ വിവാഹ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറൽ

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ 45ാം വിവാഹ വാര്‍ഷികം. മുന്‍ മുഖ്യ​മന്ത്രി ഉമ്മന്‍ ചാണ്ടിയുടെ വിവാഹം അറിയിച്ച്‌ 45 വര്‍ഷം മുമ്പ് പത്രത്തില്‍ നല്‍കിയ പരസ്യം സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു. വിവാഹ വാര്‍ഷിക ദിനമായ മേയ് 30നാണ് നെറ്റിസണ്‍സ് ഇത് കുത്തിപ്പൊക്കിയത്.

Advertisment

''സുഹൃത്തുക്കളെ, മേയ് 30ന് ഞാന്‍ വിവാഹിതനാവുകയാണ്. കരുവാറ്റ കുഴിത്താറ്റില്‍ വീട്ടില്‍ മറിയാമ്മയാണ് വധു. രാവിലെ 11 മണിക്ക് പാമ്പാടി മാര്‍ കുറിയാക്കോസ് ദയറയില്‍ വെച്ചാണ് വിവാഹം. നേരിട്ടോ കത്ത് മുഖേനയോ ആരെയും ക്ഷണിക്കുന്നില്ല. ദയവായി ഇതൊരറിയിപ്പായി കരുതുമല്ലോ, സ്നേഹപൂര്‍വം ഉമ്മന്‍ ചാണ്ടി'' ഇതായിരുന്നു പരസ്യത്തിലെ ഉള്ളടക്കം.

1977 മേയ് 30നായിരുന്നു വിവാഹം. തലേദിവസമാണ് പത്രത്തില്‍ പരസ്യം നല്‍കിയത്. ഇതിനെ കുറിച്ച്‌ ഉമ്മന്‍ ചാണ്ടി നേരത്തെ പ്രതികരിച്ചിരുന്നു. ''എല്ലാവരെയും നേരിട്ട് വിളിക്കാന്‍ സാധ്യമല്ലാത്തതിനാല്‍ ഞാന്‍ പത്രത്തില്‍ ഒരു അറിയിപ്പ് നല്‍കി. വിരുന്നിനായി ഭക്ഷണവും മറ്റും ക്രമീകരിച്ചിരുന്നില്ല. പാമ്പാടി ദയറയില്‍ നിന്നുതന്നെ നാരങ്ങവെള്ളം തയാറാക്കി വന്നവര്‍ക്ക് നല്‍കി'' എന്നിങ്ങനെയായിരുന്നു പ്രതികരണം.

Advertisment