പുതിയ രൂപത്തിൽ പുതിയ ഭാവത്തിൽ! ‘ഷെയർചാറ്റ് പോപ്പുലർ ടാലന്റ് ഹണ്ട് 'മെഗാസ്റ്റാർ' സീസൺ 3’

author-image
ന്യൂസ് ഡെസ്ക്
Updated On
New Update

publive-image

ഇന്ത്യയിലെ പ്രമുഖ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ഷെയർചാറ്റ്, തങ്ങളുടെ പോപ്പുലർ ടാലന്റ് ഹണ്ട് 'മെഗാസ്റ്റാർ' ലോഞ്ച് അനൗൺസ് ചെയ്തിരിക്കുന്നു. മത്സരത്തിന്റെ മൂന്നാം സീസണിൽ, ഒമ്പത് വിഭാഗങ്ങളിലും പത്ത് ഭാഷകളിലുമായി ഇന്ത്യയിലെ ഡിജിറ്റൽ ക്രിയേറ്റേഴ്സിനിടയിൽ നിന്നുമുള്ള പ്രതിഭകളെ കണ്ടെത്താനാണ് ക്യാംപെയിൻ ലക്ഷ്യം വയ്ക്കുന്നത്.

Advertisment

വിജയകരമായ രണ്ടു സീസണുകൾക്ക് ശേഷം അവയേക്കാൾ വലുതും, മികവുറ്റതുമാകുമെന്ന് പ്രതീക്ഷിക്കുന്ന സീസൺ 3യിൽ; ഇത്തവണ ഓട്ടോമൊബൈൽസ്, ഗാഡ്‌ജെറ്റുകൾ, ടെക്, ബിസിനസ്സ്, വിദ്യാഭ്യാസം, ജോബ്സ് , ഇമോഷൻസ്, എന്റർടെയിൻമെന്റ്, ഹ്യൂമർ, ലൈഫ്‌സ്റ്റൈൽ, ന്യൂസ്, അസ്‌ട്രോളജി, ഡിവോഷൻ എന്നീ വിഭാഗങ്ങളിൽ ആണ് ക്രിയേറ്റേഴ്സ് മത്സരിക്കുക. ഹിന്ദി, പഞ്ചാബി, തമിഴ്, തെലുങ്ക്, മറാത്തി, കന്നഡ, മലയാളം, ഗുജറാത്തി, ബംഗാളി, ഒഡിയ എന്നിങ്ങനെ വിവിധ ഭാഷകളിലേക്കും പുതിയ സീസണിനെ വ്യാപിപ്പിക്കും.

60 ദിവസം നീണ്ടുനിൽക്കുന്ന ഈ ക്യാംപെയിൻ ഇമേജസ്, ഷോർട്ട്, ലോങ്ങ് മോഷൻ വീഡിയോസ് തുടങ്ങിയ കണ്ടെന്റ് കാറ്റഗറികളെ ക്ഷണിക്കുകയും, അതുവഴി ക്രിയേറ്റേഴ്‌സിനെ പ്ലാറ്റ്‌ഫോമിൽ ജോയിൻ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും, പ്രതിഭകൾക്ക് വമ്പൻ സമ്മാനങ്ങൾ നൽകി ആഘോഷിക്കാൻ അവസരമൊരുക്കുകയും ചെയ്യും. വിജയികൾക്ക് നാല് വിഭാഗങ്ങളിലായി സമ്മാനം നൽകും - കണ്ടന്റുകളുടെ വ്യൂസിന്റെയും എൻകേജ്‌മെന്റിന്റെയും അടിസ്ഥാനത്തിൽ മെഗാ സ്റ്റാറുകളിലും സൂപ്പർ സ്റ്റാറുകളിലും 10 പേർ വീതവും, പ്രോമിസിംഗ് സ്റ്റാർസിൽ 60 പേർക്കും, റൈസിംഗ് സ്റ്റാർസിൽ 720 പേർക്കും റിവാർഡ്‌സ് നൽകും . കഴിഞ്ഞ വർഷം, ക്യാംപെയിനിൽ 220K ക്രിയേറ്റേഴ്സിന്റെ പങ്കാളിത്തമാണ് ലഭിച്ചത്. 2.9 ദശലക്ഷത്തിലധികം യുജിസിയാണ് അവർ ക്രിയേറ്റ് ചെയ്തത്, മൊത്തം 1.5 ബില്യണിലധികം വ്യൂസും നേടാൻ കഴിഞ്ഞു.

ക്യാംപെയിനിന്റെ കഴിഞ്ഞ സീസണിൽ, മുഹമ്മദ് അസ്കർ(Muhammed Askar. P). പി, അബൂബക്കർ സിദ്ദിഖ് (Aboobaker Siddique), വിനു പി പി(Vinu P P) എന്നിവരാണ് മലയാളത്തിൽ മെഗാസ്റ്റാർ പട്ടം നേടിയവർ.

Advertisment