തൃശൂര്‍ പൂരത്തിലെ ലിയോണല്‍ മെസി സോഷ്യല്‍ മീഡിയയിൽ വൈറൽ

New Update

publive-image

തൃശൂര്‍: തൃശൂര്‍ പൂരത്തിലെ ലിയോണല്‍ മെസി ലോക ശ്രദ്ധയിലേക്ക്. തൃശൂര്‍ പൂരത്തിന്റെ കുടമാറ്റത്തിനിടെയാണ് തിരുവമ്പാടി വേറിട്ട കുട ആനപ്പുറത്തുയര്‍ന്നത്. ലോകകിരീടം നേടിയ അര്‍ജന്റൈന്‍ ഇതിഹാസം മെസിക്ക് ആശംസയുമായിട്ടാണ് തിരുവമ്പാടി മെസിയുടെ ചിത്രമുള്ള കുട വിരിയിച്ചത്.

Advertisment

വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്. കേരളത്തിലെ ഏറ്റവും വലിയ പൂരമായ തൃശൂര്‍ പൂരം ലോക ശ്രദ്ധയാകര്‍ഷിച്ച ഉത്സവമാണ്. കുടമാറ്റത്തിന്റെ വീഡിയോ കേരളത്തില്‍ തരംഗമായതിന് പിന്നാലെ പല വിദേശ ട്വിറ്റര്‍ അക്കൗണ്ടുകളും പങ്കുവച്ചിട്ടുണ്ട്.

1.2 മില്ല്യന്‍ ആളുകള്‍ പങ്കെടുത്ത ഏഷ്യയിലെ ഏറ്റവും വലിയ ഉല്‍സവത്തിലാണ് മെസ്സിക്ക് അഭിനന്ദനങ്ങള്‍ നല്‍കിയതെന്നാണ് ഒരു ട്വിറ്റര്‍ അക്കൗണ്ടില്‍ പറഞ്ഞിരിക്കുന്നത്. ഒട്ടേറേ ഫോളോവേഴ്സുള്ള ഗോള്‍ ഇന്ത്യ ഡോട്ട് കോമും വാര്‍ത്ത പങ്കിവച്ചിട്ടുണ്ട്.

Advertisment