ക്രിസ്തുമസിനോടും പുതുവർഷത്തോടും അനുബന്ധിച്ചു നൂറു കണക്കിന് ഗാനങ്ങൾ ആണ് പ്രവാസലോകത്തു നിന്നും വന്നുകൊണ്ടിരിക്കുന്നത് ഇതിൽ ഏറ്റവും ശ്രദ്ധ ആകർഷിച്ചു പ്രവാസ ലോകത്തെ ക്രിസ്റ്മസിനു മാറ്റ് കൂട്ടി കുവൈറ്റിൽ നിന്ന് ഒരു കവർ സോങ്ങുമായി രണ്ടു മിടുക്കന്മാർ.
തരംഗിണിയിലൂടെ യേശുദാസിന്റെ ഏറ്റവും പ്രസിദ്ധമായ സ്നേഹ പ്രവാഹം , സ്നേഹ പ്രതീകം എന്ന ആൽബങ്ങളിലെ മൂന്നു ക്രിസ്റ്മസ് ഗാനങ്ങൾക്കാണ് ഇവർ കവർ ഒരുക്കിയിരിക്കുന്നത്. നവനീത് കൃഷ്ണ ആലപിച്ചു സ്റ്റെവിൻ സാലക്സ് ഗിറ്റാർ പ്ലേയ് ചെയ്തിരിക്കുന്ന ഈ ഗാനം ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കഴിഞ്ഞിട്ടുണ്ട്. കുവൈറ്റിലെ ഗൾഫ് ഇന്ത്യൻ സ്കൂൾ വിദ്യാർഥികൾ ആണ് ഇരുവരും