/sathyam/media/post_attachments/WCdEYSZ4b7QcVWZOUncD.jpg)
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷബി അബ്ദുള്ളയ്ക്ക് കൈമാറുന്നു
റിയാദ്:27 വർഷത്തെ പ്രവാസ ജീവിതമവസാനിപ്പിച്ച് നാട്ടിലേക്ക് തിരിച്ചു പോകുന്ന കേളി കലാ സാംസ്ക്കാരിക വേദി അൽ ഖർജ്ജ് ഏരിയ സിറ്റി യൂണിറ്റംഗം കെ.ടി അബ്ദുള്ളയ്ക്ക് യൂണിറ്റിന്റെ നേതൃത്വത്തിൽ യാത്രയയപ്പ് നൽകി. കോഴിക്കോട് തിരുവമ്പാടി ഓമശേരി സ്വദേശിയായ അബ്ദുള്ള അൽ ഖർജ് സിറ്റിയിൽ ബക്കാല നടത്തി വരികയായിരുന്നു
അൽ ഖർജ്ജ് ഏരിയാ സെന്ററിൽ ചേർന്ന യാത്രയയപ്പ് യോഗത്തിൽ യൂണിറ്റ് പ്രസിഡണ്ട് നാസർ പൊന്നാനി അധ്യക്ഷനായിരുന്നു. യൂണിറ്റ് സെക്രട്ടറി ഷബി അബ്ദുൾ സലാം സ്വാഗതമാശംസിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതിയംഗം ജോസഫ് ഷാജി, ഏരിയാ സെക്രട്ടറി രാജൻ പള്ളിത്തടം, ഏരിയാ ജോയൻറ് ട്രഷറർ ജയൻ പെരുനാട്, ഏരിയാ കമ്മിറ്റിയംഗം ഗോപാലൻ, മോഹൻദാസ്, ഏരിയ രക്ഷാധികാരി കമ്മിറ്റിയംഗം മണികണ്ഠ കുമാർ, ജ്യോതിലാൽ, ഗോപിനാഥൻ, റസാഖ് കടവല്ലൂർ, ഷിഹാബുദ്ദീൻ, റസാഖ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
യൂണിറ്റിന്റെ ഉപഹാരം സെക്രട്ടറി ഷബി, അബ്ദുള്ളയ്ക്ക് കൈമാറി. യാത്രയയപ്പിന് അബ്ദുള്ള നന്ദി പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us