കൊറോണക്കാലത്ത് നടത്തിയ സാമൂഹ്യസേവനത്തിന് മഞ്ജു മണിക്കുട്ടന് സൗദി ഇന്ത്യൻ എംബസ്സിയുടെ ആദരവ്

author-image
admin
New Update

publive-image

ദമ്മാം: കൊറോണ പടർന്നു പിടിച്ചു പ്രവാസലോകം പ്രതിസന്ധിയിലായ കാലഘട്ടത്തിൽ, സ്വന്തം സുരക്ഷ പോലും മറന്ന് സൗദി കിഴക്കൻ പ്രവിശ്യയിലെ ഇന്ത്യൻ സമൂഹത്തിന് വേണ്ടി നടത്തിയ സാമൂഹ്യസേവന പ്രവർത്തനങ്ങളെ മുൻനിർത്തി, നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകയുമായ മഞ്ജു മണിക്കുട്ടനെ, ഇന്ത്യൻ എംബസ്സി ആദരിച്ചു.

Advertisment

ദമ്മാമിൽ ഒയാസിസ്‌ ഹോട്ടലിൽ നടന്ന ചടങ്ങിൽ വെച്ച്, സൗദി അറേബ്യയിലെ ഇന്ത്യൻ അംബാസിഡർ ഡോക്ടർ ഔസാഫ് സഈദ്, മഞ്ജുവിന് എംബസ്സിയുടെ പുരസ്ക്കാരം കൈമാറി.

ഇന്ത്യൻ എംബസ്സി സെക്കൻഡ് സെക്രട്ടറിമാരായ ഋതു യാദവ്, അസിം അൻവർ, ഐസിഡബ്ല്യുഎഫ് സെക്രട്ടറി നവീദ് എന്നിവരും, കിഴക്കൻ പ്രവിശ്യയിലെ എംബസ്സി വോളന്റീർമാരും ചടങ്ങിൽ പങ്കെടുത്തു.

നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ നേതൃത്വത്തിൽ, ഇന്ത്യൻ എംബസ്സിയുമായും, സൗദി അധികാരികളുമായും മറ്റു പ്രവാസി സംഘടനകളുമായും സഹകരിച്ചു കൊണ്ട്, ദുരിതത്തിലായ ഒട്ടേറെ പ്രവാസികൾക്ക് സഹായം നൽകാനും, നാട്ടിലേയ്ക്ക് അയയ്ക്കാനും, മഞ്ജു നടത്തിയ നിസ്വാർത്ഥ പ്രവർത്തനങ്ങൾക്ക് കിട്ടിയ അംഗീകാരമാണ് ഈ ആദരവ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസ്താവനയിൽ പറഞ്ഞു.

soudi news
Advertisment