ചികിത്സാർത്ഥം നാട്ടിലേക്ക് മടങ്ങിയ ജിദ്ദാ പ്രവാസി നിര്യാതനായി

New Update

publive-image

ജിദ്ദ:ഇരുപത്തി രണ്ട് വർഷത്തെ ജിദ്ദാ പ്രവാസത്തിന് ശേഷം നാട്ടിലേയ്ക്ക് പോയ മലപ്പുറം സ്വദേശി മരണപ്പെട്ടു. മലപ്പുറം എടവണ്ണ ഒതായി കൂരികുന്നിലെ മുഹമ്മദ്‌ കൊളക്കണ്ണി - സി.പി നഫീസ ദമ്പതികളുടെ മകൻ ഷൗക്കത്തലി (55) ആണ് നാട്ടിൽ വെച്ച് വിടവാണ്ടിയത്. ചികിത്സയ്ക്ക് വേണ്ടി ഏതാനും മാസങ്ങൾക്ക് മുമ്പാണ് അദ്ദേഹം നാട്ടിലേയ്ക്ക് തിരിച്ചത്.

Advertisment

ജിദ്ദയിൽ ഉണ്ടായിരുന്ന ഇരുപത്തി രണ്ടു വർഷവും മലയാളി കേന്ദ്രമായ ഷറഫിയ്യയിലായിരുന്നു ഷൗക്കത്തലി ജോലി ചെയ്തിരുന്നത്. ഒതായിയിലെ പഴയകാല വ്യാപാരിയാണ്. ജിദ്ദയിലെ ഒതായി സ്വദേശികളുടെ കൂട്ടായ്മയായ ജിദ്ദ ഒതായി ചാത്തലൂർ വെൽഫെയർ കമ്മറ്റിയിൽ അംഗമായിരുന്നു.

ഭാര്യ: പാലപ്പെട്ടി ഖദീജ (പൊട്ടിയില്‍). മക്കള്‍: ഫബ്‌ന, ജസ്‌നി, ഫിംസിന, മുഹമ്മദ് റാഫി. മരുമക്കള്‍: ശിഹാബുദ്ദീന്‍ പൂവത്തിക്കല്‍, അബ്ദുല്‍ കരീം ഒളവട്ടൂര്‍, സഹീല്‍ പോത്തുവെട്ടി. സഹോദരങ്ങള്‍: സുഹറാബി, മറിയം, അബ്ദുല്‍ റഷീദ്, അസ്മാബി, മുസ്തഫ (കെ.എസ് വെജിറ്റബിള്‍സ് ഒതായി), സിദ്ദീഖ്, ഫാത്തിമ.

obit news soudi news
Advertisment