ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു; ഓസ്‌ട്രേലിയക്ക് 173 റണ്‍സ് ലീഡ്; രഹാനെയ്ക്കും ശാര്‍ദുലിനും അര്‍ധ സെഞ്ച്വറി

New Update

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ 296 റണ്‍സിന് പുറത്ത്. അജിന്‍ക്യ രഹാനെ, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവർ ഇന്ത്യക്കായി അര്‍ധ സെഞ്ച്വറി നേടി. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സില്‍ പുറത്തായിരുന്നു. ഇതോടെ ഓസ്‌ട്രേലിയ 173 റണ്‍സ് സ്വന്തമാക്കി.

Advertisment

publive-image

129 പന്തില്‍ 89 റണ്‍സുമായി രഹാനെ ടീമിന്റെ ടോപ് സ്‌കോററായി. 11 ഫോറും ഒരു സിക്‌സും സഹിതമാണ് രഹാനെ അര്‍ധ സെഞ്ച്വറി നേടിയത്. ശാര്‍ദുല്‍ ഠാക്കൂര്‍ 51 റണ്‍സുമായി മടങ്ങി. താരം ആറ് ഫോറുകള്‍ സഹിതമാണ് അര്‍ധ സെഞ്ച്വറി കണ്ടെത്തിയത്. ഏഴാം വിക്കറ്റില്‍ രഹാനെ- ശാര്‍ദുല്‍ സഖ്യം 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഉണ്ടാക്കിയത്.

ഓസ്‌ട്രേലിയക്കായി ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സ് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മിച്ചല്‍ സ്റ്റാര്‍ക്ക്, സ്‌കോട്ട് ബോളണ്ട്, കാമറൂണ്‍ ഗ്രീന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റെടുത്തു. നതാന്‍ ലിയോണിനാണ് ഒരു വിക്കറ്റ്.

Advertisment