'ഫിഫ ലോകകപ്പ് 2022'; ഇത് എന്‍റെ അവസാന ലോകകപ്പ്'; വിരമിക്കൽ പ്രഖ്യാപനവുമായി മെസ്സി

New Update

publive-image

Advertisment

ക്രൊയേഷ്യക്കെതിരായ അർജന്‍റീനയുടെ ഗംഭീര വിജയത്തിന് ശേഷം ഡിസംബർ 18 ന് നടക്കുന്ന ഫൈനൽ തന്‍റെ അവസാന മത്സരമെന്ന് മെസ്സി. അര്‍ജന്‍റീനിയന്‍ മാധ്യമ സ്ഥാപനമായ ഡയറിയോ ഡിപോര്‍ട്ടീവോ ഒലെയിലൂടെയാണ് മെസ്സി തന്‍റെ വിരമിക്കൽ വാർത്ത പുറത്തു വിട്ടത്.

"ഫിഫ ലോകകപ്പ് 2022 തന്‍റെ അവസാനകളിയാകും. അടുത്ത ലോകകപ്പിന് ഇനി 4 വർഷം കൂടിയുണ്ട്. അതോടെ തനിക്ക് 39 വയസ്സാകും. അതിനാൽ ഇനി അത് സാധ്യമാകുമെന്ന് തോന്നുന്നില്ല. അർജന്‍റീന ലോകകപ്പ് ഫൈനലിൽ എത്തിയതിൽ ഏറെ സന്തോഷമുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ ഇത് പൂര്‍ത്തിയാക്കുന്നതാണ് നല്ല തീരുമാനമെന്നു തോന്നുന്നുവെന്നും മെസി കൂട്ടിച്ചേര്‍ത്തു."

Advertisment