ടി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ

സ്പോര്‍ട്സ് ഡസ്ക്
Monday, September 13, 2021

മുംബൈ: ടി-20 ലോകകപ്പിനു ശേഷം വിരാട് കോലി ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുമെന്ന വാര്‍ത്തകള്‍ തള്ളി ബിസിസിഐ. ബിസിസിഐ ട്രഷറര്‍ അരുണ്‍ ധുമാലാണ് ഇക്കാര്യം അറിയിച്ചത്. എല്ലാ ഫോര്‍മാറ്റിലും കോലി തന്നെ ഇന്ത്യന്‍ നായകനായി തുടരുമെന്ന് അരുണ്‍ ധുമാല്‍ അറിയിച്ചു.

‘ഇത് അസംബന്ധമാണ്. അങ്ങനെയൊന്നും സംഭവിക്കുന്നില്ല. ഇത് മാധ്യമങ്ങള്‍ മാത്രം പറയുന്ന കാര്യമാണ്. ക്യാപ്റ്റന്‍സി മാറുന്നതിനെപ്പറ്റി ഇതുവരെ തങ്ങളൊന്നും ചര്‍ച്ച ചെയ്തിട്ടില്ല. വിരാട് തന്നെ എല്ലാ ഫോര്‍മാറ്റിലും ക്യാപ്യനായി തുടരും.”- അരുണ്‍ ധുമാല്‍ അറിയിച്ചു.

ബാറ്റിംഗില്‍ കൂടുതല്‍ ശ്രദ്ധിക്കാനായി കോലി സ്ഥാനം ഒഴിയുമെന്നും കോലിക്ക് പകരം രോഹിത് ക്യാപ്റ്റനാവും എന്നുമായിരുന്നു റിപ്പോര്‍ട്ടുകള്‍. നിലവില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനാണ് രോഹിത്. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്ന വിവരം ഏറെ വൈകാതെ കോലി അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

×