/sathyam/media/post_attachments/Jr49AxmUnsPjgxlvNLiQ.jpg)
ഐപിഎല്ലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസ് സൺറൈസേഴ്സ് ഹൈദരാബാദിനെ നേരിടും. ഇന്ത്യയിൽ നടന്ന ആദ്യ പാദത്തിലെ ഫോം തുടരുകയാണ് ഡൽഹിയുടെ ലക്ഷ്യം. ശ്രേയസ് അയ്യർ ടീമിലേക്ക് തിരിച്ചെത്തിയെങ്കിലും നായക സ്ഥാനത്ത് ഋഷഭ് പന്ത് തുടരും. ഇന്ത്യൻ സമയം വൈകിട്ട് 7.30 നാണ് മത്സരം.
പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനം പിടിക്കുകയാണ് ഡൽഹിയുടെ ലക്ഷ്യം. ഏഴ് കളിയിൽ നിന്ന് ഒരു ജയം മാത്രമാണ് ഹൈദരാബാദിന് നേടാനായത്. പോയിന്റ് ടേബിളിൽ അവസാന സ്ഥാനത്താണ് ഹൈദരാബാദ്. തുടർച്ചയായ തോൽവികളെ തുടർന്ന് ഡേവിഡ് വാർണർക്ക് ക്യാപ്റ്റൻ സ്ഥാനം നഷ്ടമായിരുന്നു. പിന്നാലെ കെയ്ൻ വില്യംസൺ നായകസ്ഥാനം ഏറ്റെടുത്തു.
ഇന്ന് ജയിച്ചാൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെ മറികടന്ന് ഡൽഹിയ്ക്ക് ഒന്നാമതെത്താം. ഇരു ടീമുകളും ഇതുവരെ ഏറ്റുമുട്ടിയത് 19 മത്സരങ്ങളിൽ. 11 മത്സരങ്ങളിൽ ഹൈദരാബാദ് ജയിച്ചു. എട്ട് മത്സരങ്ങളിൽ ഡൽഹിയും. നേരിയ മുൻതൂക്കം ഹൈദരാബാദിന് ഉണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us
 Follow Us