ക്രിക്കറ്റ്

ഇന്ത്യൻ ക്രിക്കറ്റ് ടീം ലോകകപ്പിനിറങ്ങുക ഇനി പുത്തൻ ജേഴ്സിയണിഞ്ഞ്; ഏറ്റെടുത്ത് ആരാധകർ

സ്പോര്‍ട്സ് ഡസ്ക്
Wednesday, October 13, 2021

ഡൽഹി : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ ജേഴ്സി അവതരിപ്പിച്ചു. ഈ മാസം യുഎഇയിൽ നടക്കുന്ന ടി-20 ലോകകപ്പിന് മുന്നോടിയായിട്ടാണ് പുതിയ ജേഴ്സി പുറത്തിറക്കിയിരിക്കുന്നത്. സമൂഹമാദ്ധ്യമങ്ങളിലൂടെ ബിസിസിഐയാണ് പുതിയ ജേഴ്സിയുടെ ചിത്രം പുറത്തുവിട്ടത്.

ക്യാപ്റ്റൻ വീരാട് കോലി, വൈസ് ക്യാപ്റ്റൻ രോഹിത് ശർമ, കെ എൽ രാഹുൽ, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറെ എന്നിവർ പുതിയ ജേഴ്സി അണിഞ്ഞ ചിത്രമാണ് ബിസിസിഐ സമൂഹമാദ്ധ്യമങ്ങളിൽ പോസ്റ്റ് ചെയ്തത്. കടും നീല കളറിൽ തയ്യാറാക്കിയ ജേഴ്സിക്ക് ‘ബില്യൺ ചിയേർസ് ജേഴ്സി’ എന്നാണ് പേര് നൽകിയിരിക്കുന്നത്.

ഒക്ടോബർ 18-ന് ഇംഗ്ലണ്ടിനെതിരായ പരിശീലന മത്സരത്തിൽ ഇന്ത്യ പുതിയ ജേഴ്സി ധരിച്ചാണ് കളിക്കുകയെന്നാണ് റിപ്പോർട്ട്. പുതിയ ജേഴ്സിയുടെ ചിത്രം പോസ്റ്റ് ചെയ്ത് മിനിറ്റുകൾക്കുള്ളിൽ തന്നെ ജേഴ്സി ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.

നിരവധിപേരാണ് പുതിയ ജേഴ്സി വാങ്ങാനായി ഓൺലെൻ സ്റ്റോറുകൾ കയറിയിറങ്ങുന്നത്.
ടീമിന്റെ ഔദ്യോഗിക ജേഴ്സി സ്പോൺസർമാരായ എംപിഎൽ സ്പോർട്സ് പുതിയ ജേഴ്സി പുറത്തിറക്കുമെന്ന് മുൻപ് ബിസിസിഐ അറിയിച്ചിരുന്നു.

×