മുംബൈ : ആറ് വയസുകാരന്റെ അതിഗംഭീര ബൗളിംഗിനെ പ്രശംസിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ. ലെഗ് സ്പിൻ ബൗളിംഗിലൂടെ ബാറ്റ്സ്മാൻമാരെ കുഴപ്പിക്കുന്ന അസാദുസമാൻ സാദിദി എന്ന കുട്ടിയുടെ വീഡിയോ ട്വിറ്ററിലൂടെ പങ്കുവെച്ചുകൊണ്ടാണ് താരം പ്രശംസിച്ചത്.
നിമിഷ നേരങ്ങൾക്കുള്ളിൽ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. ലെഗ് സ്പിന്നറായ സാദിദിന്റെ പന്തുകൾ വരുന്ന ദിശയറിയാതെ കുഴയുന്ന ബാറ്റ്സ്മാൻമാരെ 40 സെക്കന്റ് വീഡിയോയിൽ കാണാം. തന്നേക്കാൾ മുതിർന്ന ആളുകളുമായാണ് സാദിദി കളിക്കുന്നത്.
എന്നാൽ ഒരാളെ പോലും റൺസ് എടുക്കാൻ സാദിദി സമ്മതിക്കുന്നില്ലെന്ന് മാത്രമല്ല മിക്ക ബോളുകളും സ്റ്റംപ് ഔട്ട് ആകുകയാണ് ചെയ്യുന്നത്. ഒരു സുഹൃത്ത് അയച്ച് തന്ന വീഡിയോ ആണെന്നും ചെറിയ കുട്ടിയാണെങ്കിലും കളിയോടുള്ള അവന്റെ പാഷൻ വ്യക്തമാണെന്നും വീഡിയോ പങ്കുവെച്ചുകൊണ്ട് സച്ചിൻ ട്വിറ്ററിൽ കുറിച്ചു.
ഈ വീഡിയോ കണ്ട് നിരവധി പേരാണ് സാദിദിന് പ്രശംസയുമായി രംഗത്തെത്തിയിരിക്കുന്നത്. ബംഗ്ലാദേശിലെ ബരിഷാൽ സ്വദേശിയാണ് ആറ് വയസുകാരനായ അസാദുസമാൻ സാദിദ് എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
സ്‌കൂളിൽ പോയി തുടങ്ങിയിട്ടില്ലാത്ത സാദിദ് തന്റെ പ്രദേശത്ത് താരമായി മാറിക്കഴിഞ്ഞു, ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിലും. മൂന്ന് വയസുമുതൽ പന്തെറിയുന്ന സാദിദിന് ഷാക്കിബ് അൽ ഹസനെ പോലെ ഒരു ഓൾറൗണ്ടറായി മാറാനാണ് ഇഷ്ടം.
Wow! ?
— Sachin Tendulkar (@sachin_rt) October 14, 2021
Received this video from a friend…
It's brilliant. The love and passion this little boy has for the game is evident.#CricketTwitterpic.twitter.com/q8BLqWVVl2