Advertisment

ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു

New Update

publive-image

ഓസ്ട്രേലിയന്‍ പേസര്‍ ജെയിംസ് പാറ്റിന്‍സണ്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് വിരമിച്ചു. ഡിസംബര്‍ ആഷസ് ടെസ്റ്റ് പരമ്ബര ആരംഭിക്കാനിരിക്കെയാണ് പാറ്റിന്‍സണിന്‍്റെ വിരമിക്കല്‍. പരുക്കുകള്‍ അലട്ടിയ കരിയറില്‍ 21 ടെസ്റ്റുകളും 15 ഏകദിനങ്ങളും 4 ടി-20കളും കളിച്ച പാറ്റിന്‍സണ്‍ യഥാക്രമം 81, 16, 3 വിക്കറ്റുകള്‍ വീതമാണ് നേടിയിട്ടുള്ളത്. ഐപിഎലില്‍ മുംബൈ ഇന്ത്യന്‍സിനായി പാറ്റിന്‍സണ്‍ കളിച്ചിട്ടുണ്ട്.

കുടുംബത്തിനൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാനും പുതിയ പേസര്‍മാരെ വളത്തിയെടുക്കാനും വേണ്ടിയാണ് താന്‍ വിരമിക്കുന്നതെന്ന് 31കാരനായ പാറ്റിന്‍സണ്‍ പറഞ്ഞു.

Advertisment