Advertisment

ഖേൽ രത്ന പുരസ്ക്കാരം; സ്വപ്നങ്ങൾക്ക് അതീതമായ നേട്ടമെന്ന് പി ആർ ശ്രീജേഷ്

New Update

publive-image

Advertisment

ഡൽഹി: ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ടീം ക്യാപ്റ്റനും മലയാളി താരവുമായ ഒളിമ്പ്യന്‍ പി ആർ ശ്രീജേഷ്. ഇന്ത്യൻ ടീമിൽ കളിക്കാൻ കഴിയുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. പുരസ്ക്കാരം സ്വപ്നങ്ങൾക്ക് അതീതമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു.

ഹോക്കി താരമായ തനിക്ക് പുരസ്ക്കാരം ലഭിച്ചതിൽ അഭിമാനമുണ്ട്. ഹോക്കിയെ വളർത്തുന്നതിന് പരിശ്രമം തുടരും. ഒളിമ്പിക്സിലെ മെഡൽ നേട്ടവും ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചതും നിരവധി പേർക്ക് പ്രചോദനമായിമാറും. ഇന്ന് കുട്ടികൾ പി.വി.സി പൈപ്പ് ഉപയോഗിച്ച് പോലും ഹോക്കി കളിക്കുന്നു.

ഇത് വലിയൊരു മാറ്റം ആയി കാണുന്നു. കൂടുതൽ കുട്ടികൾക്ക് ഹോക്കി കളിക്കാൻ അവസരം ഉണ്ടാക്കണം. സ്കൂളുകളിൽ ഹോക്കി എത്തിക്കണം. കൂടുതൽ ടൂർണമെന്റ് നടത്തണം. ഇവ ഹോക്കിയുടെ പ്രചാരം വർധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2023 ലെ ലോകകപ്പിന് വേണ്ടിയുള്ള തയ്യാറെടുപ്പിലാണ്. ഏഷ്യൻ ഗെയിംസ്, കോമൺ വെൽത്ത് ഗെയിംസ് മുതലായ ടൂർണമെന്റുകൾ വരുന്നുണ്ട്. ഇതിലേക്കും ശ്രദ്ധ നൽകണം. രാജ്യത്തിനായി കൂടുതൽ മത്സരങ്ങൾ കളിച്ച് വീണ്ടും നേട്ടങ്ങൾ കൈവരിക്കണം. കൂടുതൽ കുട്ടികളെ ഹോക്കിയിലേക്ക് എത്തിക്കാൻ പ്രചോദനമായി മാറണം. ഇനി തന്റെ ലക്ഷ്യം അതാണ് എന്നും ശ്രീജേഷ് കൂട്ടിച്ചേർത്തു.

ഹോക്കി ലീഗുകൾ വീണ്ടും ആരംഭിക്കണം. കൂടുതൽ കുട്ടികൾക്ക് അത് ഒരു അവസരമായി മാറും. കഴിവുറ്റ പ്രതിഭകളെ കണ്ടെത്താനും ലീഗ് മത്സരങ്ങൾ സഹായിക്കും. ഹോക്കി ലീഗ് തിരിച്ചു കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുമെന്നും ശ്രീജേഷ് പറഞ്ഞു. ശ്രീജേഷ് ഉള്‍പ്പെടെയുള്ള 12 കായിക താരങ്ങള്‍ക്കാണ് ഈ വര്‍ഷചത്തെ ധ്യാന്‍ചന്ദ് ഖേല്‍ രത്‌ന പുരസ്‌കാരം ലഭിച്ചത്.

sports news
Advertisment