New Update
/sathyam/media/post_attachments/x0DYtvvDWYhVIBaMB2si.jpg)
അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം നായകന്‍ തമീം ഇക്ബാല്‍. ഏകദിന ലോകകപ്പിന് ദിവസങ്ങള്‍ ബാക്കി നിൽക്കെ തമീമിന്റെ അപ്രതീക്ഷിത വിരമിക്കലിൽ ഞെട്ടിയിരിക്കുകയാണ് ക്രിക്കറ്റ് ലോകം. അഫ്ഗാനിസ്ഥാനോട് പരാജയം ഏറ്റുവാങ്ങിയതിനു പിന്നാലെയായിരുന്നു വിരമിക്കൽ പ്രഖ്യാപനം.
Advertisment
തന്റെ തീരുമാനം പെട്ടെന്നുള്ളതാണെന്നാണ് തമീം ഇക്ബാൽ സൂചിപ്പിച്ചത്. 241 ഏകദിനങ്ങളിൽ നിന്ന് 8313 റൺസാണ് ബംഗ്ലാദേശിന്റെ ഏകദിന നായകന്‍ നേടിയത്. 70 ടെസ്റ്റ് കളിച്ച തമീം 5134 റൺസ് ഈ ഫോര്‍മാറ്റിൽ നേടിയിട്ടുണ്ട്. ടി20യിൽ നിന്ന് 87 മത്സരങ്ങള്‍ കളിച്ചു.
കഴിഞ്ഞ വർഷം തന്നെ ട്വന്‍റി20 ക്രിക്കറ്റിൽ നിന്നു വിരമിച്ചിരുന്ന തമീം, കഴിഞ്ഞ ഏപ്രിലിൽ തന്‍റെ അവസാന ടെസ്റ്റ് മത്സരവും കളിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us