അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പ്; സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും

New Update

publive-image

Advertisment

അണ്ടര്‍ 19 ക്രിക്കറ്റ് ലോകകപ്പില്‍ സെമി ബർത്തുറപ്പിക്കാൻ ഇന്ത്യ ഇന്നിറങ്ങും. ഇന്ത്യൻ സമയം വൈകിട്ട് 6.30ന് തുടങ്ങുന്ന മത്സരത്തിൽ നിലവിലെ ജേതാക്കളായ ബംഗ്ലാദേശാണ് എതിരാളികള്‍.

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ മത്സരത്തിൽ വമ്പന്‍ ജയം നേടിയെങ്കിലും തൊട്ടുപിന്നാലെ നായകന്‍ യഷ് ധുളും വൈസ് ക്യാപ്റ്റന്‍ റഷീദും അടക്കം അഞ്ച് മുന്‍നിര താരങ്ങള്‍ കൊവിഡ് ബാധിതരായത് ക്ഷീണമായി.

അയൽക്കാര്‍ക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലിന് മുമ്പ് അഞ്ച് പേരും നെഗറ്റീവായതിന്‍റെ ആശ്വസത്തിലാണ് ഇന്ത്യന്‍ ക്യാമ്പ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി 712 റൺസ് നേടിക്കഴിഞ്ഞ ബാറ്റിംഗ് നിരയ്ക്ക് യഷിന്‍റെയും റഷീദിന്‍റെയും തിരിച്ചുവരവ് കൂടുതൽ കരുത്താകും. എന്നാൽ കഴിഞ്ഞ രണ്ട് മത്സരത്തിലും ഇന്ത്യയെ നയിച്ച നിഷാന്ത് സിന്ധു കൊവിഡ് ബാധിതനായതിൽ നേരിയ ആശങ്കയുണ്ട്.

Advertisment