സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
Advertisment
ഓസ്ട്രേലിയക്കെതിരായ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനലില്‍ ഇംഗ്ലണ്ടിന് 357 റണ്‍സ് വിജയലക്ഷ്യം. 170 റണ്‍സെടുത്ത ഓപ്പണര്‍ അലിസെ ഹീലിയുടെ മിന്നും ബാറ്റിംഗാണ് ഓസീസ് വനിതകള്‍ക്ക് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്.
നിശ്ചിത ഓവറില്‍ ഓസ്ട്രേലിയ 5 വിക്കറ്റ് നഷ്ടത്തില്‍ 356 റണ്‍സെടുത്തു. ഓസീസ് നിരയില്‍ റേച്ചല്‍ ഹെയ്ന്‍സും ബെത്ത് മൂണിയും അര്‍ധസെഞ്ചുറികള്‍ നേടി.
ഒരു ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോര്‍ഡ് റേച്ചല്‍ ഹെയ്ന്‍സ് സ്വന്തമാക്കി. ഇംഗ്ലീഷ് നിരയില്‍ അന്യ ഷ്റബ് സോള്‍ 3 വിക്കറ്റ് വീഴ്ത്തി. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ടിന് 2 വിക്കറ്റുകള്‍ നഷ്ടമായി.