കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 44 റണ്‍സിന് തകര്‍ത്തു; ഡല്‍ഹി ക്യാപിറ്റല്‍സിന് കിടിലന്‍ ജയം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 44 റണ്‍സിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഡല്‍ഹി 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സെടുത്തു. കൊല്‍ക്കത്തയ്ക്ക് 19.4 ഓവറില്‍ 171 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.

45 പന്തില്‍ 61 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറാണ് ഡല്‍ഹിയുടെ ടോപ് സ്‌കോറര്‍. പൃഥി ഷാ-51, ഋഷഭ് പന്ത്-27, ലളിത് യാദവ്-1, റോവ്മാന്‍ പവല്‍-8, അക്‌സര്‍ പട്ടേല്‍-22 നോട്ടൗട്ട്, ഷാര്‍ദുല്‍ താക്കൂര്‍-29 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഡല്‍ഹി ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

കൊല്‍ക്കത്തയ്ക്കു വേണ്ടി സുനില്‍ നരെയ്ന്‍ രണ്ടു വിക്കറ്റും, വരുണ്‍ ചക്രവര്‍ത്തി, ആന്ദ്രെ റസല്‍, ഉമേഷ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

33 പന്തില്‍ 54 റണ്‍സെടുത്ത ശ്രേയസ് അയ്യരാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. അജിങ്ക്യ രഹാനെ-8, വെങ്കടേഷ് അയ്യര്‍-18, നിതീഷ് റാണ-30, ആന്ദ്രെ റസല്‍-24, സാം ബില്ലിങ്‌സ്-15, പാറ്റ് കമ്മിന്‍സ്-4, സുനില്‍ നരെയ്ന്‍-4, ഉമേഷ് യാദവ്-0, റാസിഖ് സലാം-7, വരുണ്‍ ചക്രവര്‍ത്തി-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ പ്രകടനം.

ഡല്‍ഹിക്കു വേണ്ടി കുല്‍ദീപ് യാദവ് നാലു വിക്കറ്റും, ഖലീല്‍ അഹമ്മദ് മൂന്നു വിക്കറ്റും, ഷാര്‍ദ്ദുല്‍ താക്കൂര്‍ രണ്ടു വിക്കറ്റും, ലളിത് യാദവ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment