/sathyam/media/post_attachments/bTKFis5qWE9F8VjqaXOI.jpg)
മുംബൈ: ഐപിഎല്ലില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് എട്ട് വിക്കറ്റിന് ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഗുജറാത്ത് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 162 റണ്‍സെടുത്തു. ഹൈദരാബാദ് 19.1 ഓവറില്‍ വിജയലക്ഷ്യം മറികടന്നു.
42 പന്തില്‍ 50 റണ്‍സെടുത്ത ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. മാത്യു വെയ്ഡ്-19, ശുഭ്മാന്‍ ഗില്‍-7, സായി സുദര്‍ശന്‍-11, ഡേവിഡ് മില്ലര്‍-12, അഭിനവ് മനോഹര്‍-35, രാഹുല്‍ തെവാട്ടിയ-6, റാഷിദ് ഖാന്‍-0 എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റര്‍മാരുടെ പ്രകടനം.
ഹൈദരാബാദിനു വേണ്ടി ഭുവനേശ്വര്‍ കുമാറും, ടി. നടരാജനും രണ്ടു വിക്കറ്റു വീതവും, മാര്‍കോ ജാന്‍സെന്‍, ഉമ്രാന്‍ മാലിക് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.
46 പന്തില്‍ 57 റണ്‍സെടുത്ത കെയ്ന്‍ വില്യംസണാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-42, രാഹുല്‍ ത്രിപാഠി-17, നിക്കോളാസ് പുരന്‍-34 നോട്ടൗട്ട്, എയ്ഡന്‍ മര്‍ക്രം-12 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ഗുജറാത്തിനു വേണ്ടി ഹാര്‍ദ്ദിക് പാണ്ഡ്യയും, റാഷിദ് ഖാനും ഓരോ വിക്കറ്റു വീതം വീഴ്ത്തി.