ന്യൂസ് ബ്യൂറോ, തിരുവനന്തപുരം
Updated On
New Update
തിരുവനന്തപുരം: സന്തോഷ് ട്രോഫിക്കുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫ് ആണ് ക്യാപ്റ്റൻ. 20 അംഗ കേരള സംഘത്തെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കോഴിക്കോട് വെച്ച് നടന്ന പരിശീലന ക്യാംപിൽ പങ്കെടുത്ത 30 അംഗ സംഘത്തിൽ നിന്നാണ് ടൂർണമെന്റിനുള്ള 20 അംഗ സംഘത്തെ ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത്. കെഎസ്ഇബിയുടെ മധ്യനിരതാരമാണ് ജിജോ ജോസഫ്.
Advertisment
ഗോൾകീപ്പർമാരായി മിഥുൻ ബി, അജ്മൽ എന്നിവർ. കഴിഞ്ഞ തവണ കേരളത്തിന്റെ ക്യാപ്റ്റനായിരുന്നു മിഥുൻ. പ്രതിരോധ നിരയിൽ സഞ്ജു, അജയ് അലക്‌സ്, ബബിൻ അജയൻ, സോയൽ ജോഷി, മുഹമ്മദ് ഷെഫീഖ്, സൽമാൻ കളിയത്ത് എന്നിവരാണ് ടീമിലുള്ളത്.
അർജുൻ ജയരാജ്, അഖിൽ പി, നിജോ ഗിൽബർട്ട്, മുഹമ്മദ് റാഷിദ്, നൗഫൽ, ഷിജിൽ, ഫസലു റഹ്മാൻ എന്നിവരാണ് മധ്യനിരയിൽ. മുന്നേറ്റ നിരയിൽ വിഖ്‌നേഷ് എം, മുഹമ്മദ് ബാസിത്, മുഹമ്മദ് സഫ്‌നാദ്, ജെസിൻ ടികെ എന്നിവരും.