/sathyam/media/post_attachments/8AB3bYVStFUoIUYJxyX9.jpg)
മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന് തുടര്‍ച്ചയായ അഞ്ചാം തോല്‍വി. ഇന്ന് നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് മുംബൈയെ 12 റണ്‍സിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് കിങ്‌സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
50 പന്തില്‍ 70 റണ്‍സെടുത്ത ശിഖര്‍ ധവാനാണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. മയങ്ക് അഗര്‍വാള്‍-52, ജോണി ബെയര്‍സ്‌റ്റോ-12, ലിയം ലിവിങ്‌സ്റ്റണ്‍-2, ജിതേഷ് ശര്‍മ-30 നോട്ടൗട്ട്, ഷാരൂഖ് ഖാന്‍-15, ഒഡിയന്‍ സ്മിത്ത്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു പഞ്ചാബ് ബാറ്റര്‍മാരുടെ പ്രകടനം.
മുംബൈയ്ക്കു വേണ്ടി മലയാളിതാരം ബേസില്‍ തമ്പി രണ്ടു വിക്കറ്റും, ജയ്‌ദേവ് ഉനദ്കട്, ജസ്പ്രീത് ബുംറ, മുരുകന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
25 പന്തില്‍ 49 റണ്‍സെടുത്ത ഡെവാള്‍ഡ് ബ്രെവിസാണ് മുംബൈയുടെ ടോപ് സ്‌കോറര്‍. രോഹിത് ശര്‍മ-28, ഇഷന്‍ കിഷന്‍-3, തിലക് വര്‍മ-36, സൂര്യകുമാര്‍ യാദവ്-43, കെയ്‌റോണ്‍ പൊള്ളാര്‍ഡ്-10, ജയ്‌ദേവ് ഉനദ്കട്-12, ജസ്പ്രീത് ബുംറ-0, ടൈമല്‍ മില്‍സ്-0, മുരുകന്‍ അശ്വിന്‍- 0 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു മുംബൈ ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
പഞ്ചാബിനു വേണ്ടി ഒഡിയന്‍ സ്മിത്ത് നാലു വിക്കറ്റും, കഗിസോ റബാദ രണ്ടു വിക്കറ്റും, വൈഭവ് അറോറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.