സണ്‍ റൈസേഴ്‌സ് ഹൈദരാബാദിന് തുടര്‍ച്ചയായ മൂന്നാം ജയം; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചത് ഏഴു വിക്കറ്റിന്‌

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ സണ്‍ റൈസേഴ്‌സ് ഹൈദരാബാദ് ഏഴു വിക്കറ്റിന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത 20 ഓവറില്‍ 8 വിക്കറ്റിന് 175 റണ്‍സെടുത്തു. 17.5 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഹൈദരാബാദ് വിജയലക്ഷ്യം മറികടന്നു.

36 പന്തില്‍ 54 റണ്‍സെടുത്ത നിതീഷ് റാണയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. വെങ്കടേഷ് അയ്യര്‍-6, ആരോണ്‍ ഫിഞ്ച്-7, ശ്രേയസ് അയ്യര്‍-28, സുനില്‍ നരെയ്ന്‍-6, ഷെല്‍ഡണ്‍ ജാക്‌സണ്‍-7, ആന്ദ്രെ റസല്‍-49 നോട്ടൗട്ട്, പാറ്റ് കമ്മിന്‍സ്-3, അമന്‍ ഹഖിം ഖാന്‍-5, ഉമേഷ് യാദവ്-1 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു കൊല്‍ക്കത്ത ബാറ്റര്‍മാരുടെ സ്‌കോറുകള്‍.

ഹൈദരാബാദിനു വേണ്ടി ടി നടരാജന്‍ മൂന്നു വിക്കറ്റും, ഉമ്രാന്‍ മാലിക് രണ്ടു വിക്കറ്റും, ഭുവനേശ്വര്‍ കുമാര്‍, മാര്‍കോ ജാന്‍സെന്‍, ജഗദീശ സുചിത് എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.

37 പന്തില്‍ 71 റണ്‍സെടുത്ത രാഹുല്‍ ത്രിപാഠിയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. അഭിഷേക് ശര്‍മ-3, കെയ്ന്‍ വില്യംസണ്‍-17, എയ്ഡന്‍ മര്‍ക്രം-68 നോട്ടൗട്ട്, നിക്കോളാസ് പുരന്‍-5 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ഹൈദരാബാദ് ബാറ്റര്‍മാരുടെ പ്രകടനം. കൊല്‍ക്കത്തയ്ക്കു വേണ്ടി ആന്ദ്രെ റസല്‍ രണ്ടു വിക്കറ്റും, പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.

Advertisment