/sathyam/media/post_attachments/0QqAonG4uw5HSERd5abF.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ഗുജറാത്ത് ടൈറ്റന്‍സ് മൂന്നു വിക്കറ്റിന് തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ചെന്നൈ 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 169 റണ്‍സെടുത്തു. ഒരു പന്ത് ബാക്കി നില്‍ക്കെ ഗുജറാത്ത് വിജയലക്ഷ്യം മറികടന്നു.
48 പന്തില്‍ 73 റണ്‍സെടുത്ത റുതുരാജ് ഗെയ്ക്ക്വാദ് ആണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. റോബിന്‍ ഉത്തപ്പ-3, മൊയിന്‍ അലി-1, അമ്പാട്ടി റായിഡു-46, ശിവം ദുബെ-19, രവീന്ദ്ര ജഡേജ-22 നോട്ടൗട്ട് എന്നിങ്ങനെയാണ് മറ്റു ചെന്നൈ ബാറ്റര്‍മാരുടെ പ്രകടനം.
ഗുജറാത്തിനു വേണ്ടി അല്‍സാരി ജോസഫ് രണ്ടു വിക്കറ്റും, മുഹമ്മദ് ഷമി, യാഷ് ദയാല്‍ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.
51 പന്തില്‍ പുറത്താകാതെ 94 റണ്‍സ് നേടിയ ഡേവിഡ് മില്ലറാണ് ഗുജറാത്തിന്റെ ടോപ് സ്‌കോറര്‍. വൃദ്ധിമാന്‍ സാഹ-11, ശുഭ്മാന്‍ ഗില്‍-0, വിജയ് ശങ്കര്‍-0, അഭിനവ് മനോഹര്‍-12, രാഹുല്‍ തെവാട്ടിയ-6, റാഷിദ് ഖാന്‍-40, അല്‍സാരി ജോസഫ്-0 എന്നിങ്ങനെയാണ് മറ്റു ഗുജറാത്ത് ബാറ്റര്‍മാരുടെ സ്‌കോറുകള്‍.
ചെന്നൈയ്ക്കു വേണ്ടി ഡ്വെയ്ന്‍ ബ്രാവോ മൂന്നു വിക്കറ്റും, മഹീഷ് തീക്ഷണ രണ്ടു വിക്കറ്റും, മുകേഷ് ചൗധരി, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.