/sathyam/media/post_attachments/sF8smQU4l9uGzduA0wC5.jpg)
മുംബൈ: ഐപിഎല്ലില്‍ റണ്‍വേട്ട തുടര്‍ന്ന് രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ ജോസ് ബട്ട്‌ലര്‍. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ഇപ്പോള്‍ നടക്കുന്ന മത്സരത്തില്‍ ബട്ട്‌ലര്‍ ഈ സീസണിലെ തന്റെ മൂന്നാം സെഞ്ചുറി സ്വന്തമാക്കി.
65 പന്തില്‍ 116 റണ്‍സെടുത്താണ് ബട്ട്‌ലര്‍ പുറത്തായത്. ബട്ട്‌ലറുടെ സെഞ്ചുറിയുടെയും, ക്യാപ്റ്റന്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രകടനത്തിന്റെയും (19 പന്തില്‍ പുറത്താകാതെ 46) പിന്‍ബലത്തില്‍ റോയല്‍സ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സെടുത്തു.