/sathyam/media/post_attachments/pZDcdv8iWd4JyVQxS18R.jpg)
മുംബൈ: ഐപിഎല്ലില്‍ ഇന്ന് നടന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് അഞ്ച് വിക്കറ്റിന് സണ്‍ റൈസേഴ്‌സ് ഹൈദരാബാദിനെ തോല്‍പിച്ചു. ആദ്യം ബാറ്റു ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ എട്ട് വിക്കറ്റിന് 157 റണ്‍സെടുത്തു. പഞ്ചാബ് 15.1 ഓവറില്‍ അഞ്ച് വിക്കറ്റിന് വിജയലക്ഷ്യം മറികടന്നു.
32 പന്തില്‍ 43 റണ്‍സെടുത്ത അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. പഞ്ചാബിനു വേണ്ടി ഹര്‍പ്രീത് ബ്രാറും, നഥാന്‍ എല്ലിസും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.
22 പന്തില്‍ 49 റണ്‍സോടെ പുറത്താകാതെ നിന്ന ലിയം ലിവിങ്സ്റ്റണ്‍ ആണ് പഞ്ചാബിന്റെ ടോപ് സ്‌കോറര്‍. ഹൈദരാബാദിനു വേണ്ടി ഫസല്‍ഹഖ് ഫറൂഖി രണ്ട് വിക്കറ്റ് വീഴ്ത്തി.
മെയ് 24ന് നടക്കുന്ന ആദ്യ ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സും, രാജസ്ഥാന്‍ റോയല്‍സും ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലില്‍ പ്രവേശിക്കും. മെയ് 25ന് നടക്കുന്ന എലിമിനേറ്ററില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ആര്‍സിബിയെ നേരിടും.
മെയ് 27ന് ആദ്യ ക്വാളിഫയറില്‍ പരാജയപ്പെട്ട ടീമും, എലിമിനേറ്ററില്‍ വിജയിച്ച ടീമും ഏറ്റുമുട്ടും. വിജയിക്കുന്ന ടീം ഫൈനലില്‍ പ്രവേശിക്കും. മെയ് 29നാണ് ഫൈനല്‍.